കേരളം

kerala

ETV Bharat / entertainment

Juliana Trailer പെൺകുട്ടിയുടെ തലയില്‍ കലം കുടുങ്ങുന്നു, പിന്നീട്...? ഉദ്വേഗം നിറച്ച് ‘ജൂലിയാന’ ട്രെയിലർ - thriller movies

Juliana Official Trailer out ലോകസിനിമയില്‍ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത ‘സര്‍വൈവല്‍ ത്രില്ലര്‍’ പ്രമേയമാക്കി ‘ജൂലിയാന’.

JULIANA Trailer  JULIANA Official Trailer  Prasanth Mambully  Pen And Paper Creations  Badushaa Cinemas  ജൂലിയാന  സര്‍വൈവല്‍ ത്രില്ലര്‍ പ്രമേയമാക്കി ജൂലിയാന  സര്‍വൈവല്‍ ത്രില്ലര്‍  സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന  ഉട്വേഗം നിറച്ച് ജൂലിയാന ട്രെയിലർ  ജൂലിയാന ട്രെയിലർ  ജൂലിയാന ട്രെയിലർ പുറത്ത്  new releases  new releases in malayalam  new movies in malayalam  upcoming movies in malayalam  Juliana survival thriller  survival thriller Juliana  survival thriller in malayalam  survival thriller movies  thriller movies
Juliana Trailer

By

Published : Aug 19, 2023, 3:05 PM IST

പെന്‍ ആൻഡ് പേപ്പര്‍ ക്രിയേഷന്‍സ്, ബാദുഷ ഫിലിംസ് എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ‘ജൂലിയാന’യുടെ ട്രെയിലർ (Juliana Trailer) പുറത്ത്. മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി (Prasanth Mambully) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. ലോകസിനിമയില്‍ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത ‘സര്‍വൈവല്‍ ത്രില്ലര്‍’ എന്ന അവകാശവാദവുമായി ആണ് പ്രശാന്ത് മാമ്പുള്ളി ‘ജൂലിയാന’യുമായി എത്തുന്നത്.

കാണികളില്‍ ഉദ്വേഗം ജനിപ്പിക്കുന്ന, മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലർ. തനിച്ചുള്ള യാത്രയ്‌ക്കിടെ ഒരു പെൺകുട്ടിയുടെ തലയിൽ ഒരു കലം കുടുങ്ങുന്നതും അതിൽ നിന്നും രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. ഒരേയൊരു കഥാപാത്രം മാത്രമാണ് ഈ ചിത്രത്തിലുള്ളത്.

അതേസമയം ഈ കഥാപാത്രത്തിന്‍റെ മുഖം ചിത്രത്തിലുടനീളം കാണിക്കുന്നില്ല എന്നതും 'ജൂലിയാന'യുടെ പ്രത്യേകതയാണ്. കഥാപാത്രത്തിന്‍റെ ശരീര ഭാഷയിലൂടെയും മികച്ചു നിൽക്കുന്ന ഫ്രെയിമുകളിലൂടെയും കഥാപാത്രത്തിന്‍റെ ആത്മസംഘര്‍ഷവും ശ്രമങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവമാക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഈ ഉദ്യമത്തില്‍ സംവിധായകനും കൂട്ടരും വിജയിച്ചു എന്ന സൂചന തന്നെയാണ് ഇപ്പോൾ പുറത്തു വന്ന ട്രെയിലർ നൽകുന്നത്.

ഏതായാലും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഭാഷണ രഹിതമായ ലോകത്തെ ആദ്യ സര്‍വൈവല്‍ ചിത്രം കൂടിയാണ് ‘ജൂലിയാന’ എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. കോമ്പാറ ഫിലിംസാണ് ഈ ചിത്രത്തിന്‍റെ സഹ നിര്‍മാണ കമ്പനി.

സംവിധാനത്തിന് പുറമെ പ്രശാന്ത് മാമ്പുള്ളി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുധീർ സുരേന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ് സാഗർ ദാസും നിർവഹിക്കുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എബിൻ പള്ളിച്ചൻ ആണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നീതു ഷിനോയ്, മഞ്ജു ബാദുഷ, ചീഫ് സപ്പോര്‍ട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ജിബിൻ ജോസഫ് കളരിക്കപറമ്പിൽ, ഷിബു മാത്യു, പ്രോജക്‌ട് ഡിസൈനർ - പ്രിയദർശിനി പിഎം, കല - ബിനോയ് തലക്കുളത്തൂർ, സൗണ്ട് ഡിസൈൻ - ജുബിൻ എ ബി, മിക്‌സിങ് - വിനോദ് പി എസ്, ഡിഐ - ലിജു പ്രഭാകർ, വിഎഫ്‌എക്‌സ് - ലൈവ് ആക്‌ഷൻ സ്റ്റുഡിയോസ്, വസ്‌ത്രാലങ്കാരം - ശരണ്യ ജീബു, പ്രൊഡക്ഷൻ കൺട്രോളർ - ജിബു ഗോപാൽ, മേക്കപ്പ് - അനീഷ്, അക്ഷയ അജയ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ് എസ് നായർ, ലൈൻ പ്രൊഡ്യൂസേഴ്‌സ് - മഞ്ജു കൊരുത്ത് (കാനഡ), റോഷിത് ലാല്‍, സ്റ്റിൽസ് - അനിജ ജലൻ, പോസ്റ്റർ ഡിസൈൻ - വില്യംസ് ലോയൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE:Joju George Pulimada Teaser ഉമ്മച്ചന്‍ സിംഗിള്‍ ആണോ? ജോജു ജോര്‍ജ് ഐശ്വര്യ രാജേഷ് ചിത്രം പുലിമട ടീസര്‍ പുറത്ത്

ABOUT THE AUTHOR

...view details