കേരളം

kerala

ETV Bharat / entertainment

'അതിജീവനത്തിന്‍റെ അവിശ്വസനീയമായ കഥ'; പ്രളയം മുക്കി കളഞ്ഞ കേരളത്തിന്‍റെ ഭീകര കാഴ്‌ചകളുമായി '2018 എവരിവണ്‍ ഈസ് എ ഹീറോ' - ജൂഡ് ആന്‍റണി ജോസഫ്‌

2018 എവരിവണ്‍ ഈസ് എ ഹീറോ ട്രെയിലര്‍ പുറത്തിറങ്ങി. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Jude Anthany Joseph Tovino Thomas 2018 trailer  Jude Anthany Joseph Tovino Thomas  Tovino Thomas 2018 trailer released  Jude Anthany Joseph  Tovino Thomas  2018 trailer released  2018 trailer  2018 എവരിവണ്‍ ഈസ് എ ഹീറോ ട്രെയിലര്‍ പുറത്തിറങ്ങി  2018 എവരിവണ്‍ ഈസ് എ ഹീറോ ട്രെയിലര്‍  2018 എവരിവണ്‍ ഈസ് എ ഹീറോ  അതിജീവനത്തിന്‍റെ അവിശ്വസനീയമായ കഥ  പ്രളയം വിഴുങ്ങിയ കേരളത്തിന്‍റെ ഭീകര കാഴ്‌ച  പ്രളയം  2018  2018 സിനിമ  ജൂഡ് ആന്‍റണി ജോസഫ്‌  ടൊവിനോ തോമസ്
പ്രളയം വിഴുങ്ങിയ കേരളത്തിന്‍റെ ഭീകര കാഴ്‌ചകളുമായി 2018

By

Published : Apr 24, 2023, 9:12 AM IST

മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്‍റണി ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ധൈര്യത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും നേര്‍കാഴ്‌ചയാണ് 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദൃശ്യമാവുക.

വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കേരളീയര്‍ക്ക് സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിക്കാവുന്ന ദൃശ്യങ്ങളാണ് ട്രെയിലറില്‍ കാണാനാവുക. മെയ്‌ അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, നരേന്‍, ഇന്ദ്രന്‍സ്, ലാല്‍, സിദ്ധിഖ്, സുധീഷ്, ജൂഡ് ആന്‍റണി ജോസഫ്‌, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഡോക്‌ടര്‍ റോണി, ജിബിന്‍ ഗോപിനാഥ്, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, വിനിത കോശി, ശിവദ, തന്‍വി റാം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

നാല് വര്‍ഷം മുമ്പായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. പ്രഖ്യാപനം മുതല്‍ ചിത്രം മാധ്യമശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. '2403 ഫീറ്റ്' എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. എന്നാല്‍ പിന്നീടത് മാറ്റുകയായിരുന്നു. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ്‌ ലുക്കും പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ഫസ്റ്റ് ലുക്ക് ഇറങ്ങിയ സാഹചര്യത്തില്‍ സിനിമ ചെയ്യാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകന്‍ ജൂഡ് ആന്‍റണി ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018 ഒക്‌ടോബറിലാണ് താന്‍ ഈ ചിത്രം പ്രഖ്യാപിച്ചത് എന്ന് കുറിച്ച് കൊണ്ടാണ് ജൂഡ്‌ ആന്‍റണി തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.

'നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018 October 16ന് ഞാന്‍ ഒരു സിനിമ അനൗന്‍സ് ചെയ്‌തിരുന്നു. ജാതിമത പാര്‍ട്ടി ഭേദമന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെ കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു. മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ചിത്രീകരിക്കുന്നത് അസാധ്യമെന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖില്‍ പി ധര്‍മജന്‍, എന്‍റെ അനിയന്‍ അവര്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. കാലം കടന്ന് പോയി, കൊവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്‌നം വെറുതെ വിടാന്‍ മനസ് അനുവദിച്ചില്ല.

മിക്ക രാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ.. കരഞ്ഞ് തളര്‍ന്ന് ഉറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ ചിത്രം ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്‍റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ എന്‍റെ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെ പോലെ താങ്ങി നിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവദൂതനെ പോലെ അവതരിച്ചു.

കലയും സമ്പത്തും എളിമയും മനുഷ്യത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്‍റെ ദൂതന്‍. ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്... ചങ്കും വിരിച്ച് ഒരു ആര്‍ട്ട് ഡയറക്‌ടര്‍ മോഹന്‍ദാസ്, എന്‍റെ മണിചേട്ടന്‍, അഖില്‍ ജോര്‍ജ് എന്ന സഹോദര തുല്യനും പ്രതിഭയുമായ ക്യാമറാമാന്‍, എഡിറ്റര്‍ ചമന്‍ എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി. (പോസ്‌റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്).

ഇന്നീ നിമിഷം മനസ് നിറഞ്ഞാണ് ഞാന്‍ നില്‍ക്കുന്നത്. ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം, കഴിഞ്ഞ ആറ് മാസത്തെ ഷൂട്ടിങ്ങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇതൊരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്‌നങ്ങളുടെ പിറകെ പോകുക. എന്തുതന്നെ ആയാലും, മറ്റുള്ളവര്‍ എന്തുതന്നെ പറഞ്ഞാലും, നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരുക. ഈ മുഴുവന്‍ പ്രപഞ്ചവും അത് സാധ്യമാക്കാന്‍ വേണ്ടി നിങ്ങള്‍ക്കൊപ്പം നില്‍ക്കും.

കാവ്യ ഫിലിംസ്‌ ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്ക് എല്ലാവര്‍ക്കും തരുന്ന വലിയ ഒരു ശക്തി. വേണു സാറും ആന്‍റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്ന് അവതരിപ്പിക്കുന്നു. 2018 എവരിവണ്‍ ഈസ് എ ഹീറോ. കേരളത്തെ മുക്കിക്കളഞ്ഞ 2018ലെ പ്രളയത്തെ ഒരുമിച്ച് നിന്ന് പോരാടിയ ധൈര്യശാലികളായ മലയാളികളുടെ കഥ' -ഇപ്രകാരമായിരുന്നു ജൂഡ്‌ ആന്‍റണിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിയുടെ നിര്‍മാണം. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ ചിത്രസംയോജനവും നിര്‍വഹിക്കും. നോബിന്‍ പോള്‍ ആണ് സംഗീതം.

പ്രൊഡക്ഷന്‍ ഡിസൈനര്‍-മോഹന്‍ദാസ്, സൗണ്ട് ഡിസൈനിങ്-വിഷ്‌ണു ഗോവിന്ദ്, വസ്‌ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍ ജികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല, വിഎഫ്‌എക്‌സ്‌-മൈന്‍ഡ്‌സ്റ്റീന്‍ സ്റ്റുഡിയോസ്.

Also Read:മുടി ഇല്ലാത്തതില്‍ എനിക്കോ കുടുംബത്തിനോ വിഷമമില്ല, വെറുതെ മമ്മൂട്ടിയെ ചൊറിയേണ്ട : ജൂഡ് ആന്‍റണി

ABOUT THE AUTHOR

...view details