കേരളം

kerala

ETV Bharat / entertainment

അദൃശ്യത്തിലും വാടക ഗര്‍ഭപാത്രം ഉണ്ട്; പ്രണയിച്ചും പോരാടിയും ഷറഫുദ്ദീന്‍; ദുരൂഹതകളുമായി നരേന്‍ - യുക്കി

Adrishyam trailer: നിഗൂഡത നിറച്ച് അദൃശ്യം ട്രെയിലര്‍. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, നരേന്‍, ജോജു ജോര്‍ജ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു

Adrishyam trailer released  Adrishyam  Adrishyam trailer  Joju George Narain Sharafudheen movie  Sharafudheen movie Adrishyam  Sharafudheen  Joju George  Narain  അദൃശ്യത്തിലും വാടക ഗര്‍ഭപാത്രം  പ്രണയിച്ചും പോരാടിയും ഷറഫുദ്ദീന്‍  ദുരൂഹതകളുമായി നരേന്‍  ഷറഫുദ്ദീന്‍  നരേന്‍  Surrogacy in Adrishyam  Zac Harriss debut movie  Adrishyam release  Adrishyam Tamil version  അദൃശ്യം ട്രെയിലര്‍  അദൃശ്യം  ജോജു ജോര്‍ജ്  വാടക ഗര്‍ഭധാരണം  യുക്കി  അദൃശ്യം തമിഴ്‌ പതിപ്പ്
അദൃശ്യത്തിലും വാടക ഗര്‍ഭപാത്രം ഉണ്ട്; പ്രണയിച്ചും പോരാടിയും ഷറഫുദ്ദീന്‍; ദുരൂഹതകളുമായി നരേന്‍

By

Published : Nov 17, 2022, 1:07 PM IST

Adrishyam trailer: ദുരൂഹതകളുമായി 'അദൃശ്യം' ട്രെയിലര്‍. ഷറഫുദ്ദീന്‍, നരേന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'അദൃശ്യം'. ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തിന്‍റെ അന്വേഷണത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഒരു സസ്‌പന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Surrogacy in Adrishyam: ട്രെയിലറില്‍ വാടക ഗര്‍ഭധാരണത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ഷറഫുദ്ദീന്‍റെ കഥാപാത്രത്തിന്‍റെ വൈവാഹിക ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ വന്നു ചേരുന്ന ദുരന്തവും പിന്നീട്‌ അതിനെതിരെ അയാള്‍ പോരാടുന്നതും ട്രെയിലറില്‍ കാണാം. അതുപോലെ നരേനും ജോജു ജോര്‍ജും ട്രെയിലറില്‍ ഹൈലൈറ്റാകുന്നുണ്ട്.

Zac Harriss debut movie: നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അദൃശ്യം'. പാക്ക്യരാജ് രാമലിംഗത്തിന്‍റേതാണ് കഥ. പ്രതാപ്‌ പോത്തന്‍, കയല്‍ ആനന്ദി, ആത്മീയ രാജന്‍, പവിത്ര ലക്ഷ്‌മി, ജോണ്‍ വിജയ്, സിനില്‍ സൈന്‍യുദീന്‍, മുനിഷ്‌കാന്ത്, അഞ്ജലി റാവു, ബിന്ദു സഞ്‌ജീവ്, വിനോദിനി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Adrishyam release: ജുവിസ് പ്രൊഡക്ഷനും യുഎഎന്‍ ഫിലിം ഹൗസ്‌, എഎഎ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പുഷ്‌പരാജ് സന്തോഷ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് സംഗീതവും ഡോണ്‍ വിന്‍സന്‍റ്‌ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. നവംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Adrishyam Tamil version: മലയാളത്തിന് പുറമെ തമിഴിലും ചിത്രം ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. 'യുക്കി' എന്നാണ് 'അദൃശ്യ'ത്തിന്‍റെ തമിഴ്‌ പതിപ്പിന് പേരിട്ടിരിക്കുന്നത്. തമിഴിലും നരേന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴ്‌ പതിപ്പില്‍ സുപ്രധാന വേഷങ്ങളിലെത്തുക. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കത്.

Also Read:1744 വൈറ്റ്‌ ഓള്‍ട്ടോ! രണ്ട് കള്ളന്‍മാരും കുറെ പൊലീസുകാരും

ABOUT THE AUTHOR

...view details