കേരളം

kerala

ETV Bharat / entertainment

'തഗ് ലൈഫി'ലെ മറ്റൊരു മലയാളി സാന്നിധ്യം; കമൽഹാസൻ - മണിരത്നം ചിത്രത്തിൽ ജോജു ജോർജും - Joju George in Thug Life

Joju George in Thug Life: ഉലകനായകൻ കമല്‍ ഹാസനും സംവിധായകൻ മണിരത്നവും ഒന്നിക്കുന്ന 'തഗ് ലൈഫി'ൽ ജോജു ജോർജും പ്രധാന വേഷത്തിൽ. ദുൽഖർ സൽമാനും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

കമൽ ഹാസൻ തഗ് ലൈഫ്  ജോജു ജോർജ്  Joju George in Thug Life  Kamal Haasan Mani Ratnam
Joju George in Thug Life

By ETV Bharat Kerala Team

Published : Jan 11, 2024, 7:49 AM IST

ലകനായകൻ കമല്‍ ഹാസനും സംവിധായകൻ മണിരത്നവും വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കായും പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ മലയാളികൾക്കും ഏറെ ആവേശം പകരുന്ന ഒരു വാർത്തയാണ് 'തഗ് ലൈഫ്' അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മലയാളത്തിന്‍റെ അഭിമാന താരം ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത് (Joju George in Kamal Haasan Mani Ratnam Movie Thug Life). ജോജു ജോർജിനെ 'തഗ് ലൈഫി'ലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്ററും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്ന് പ്രിയതാരം ദുൽഖർ സൽമാൻ ഈ സിനിമയിലുള്ള കാര്യം നേരത്തെ നിർമാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

'തഗ് ലൈഫി'ൽ ജോജു ജോർജും

ഇപ്പോഴിതാ മലയാളത്തിൽ നിന്നുള്ള മറ്റൊരു നടനും 'തഗ് ലൈഫി'ന്‍റെ ഭാഗമാവുകയാണ്. നാഷണൽ അവാർഡും സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താരം ജോജു ജോർജ് 'തഗ് ലൈഫി'ലൂടെ ഒരിക്കൽകൂടി ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജയം രവി, ഗൗതം കാർത്തിക്, തൃഷ തുടങ്ങി വമ്പൻ താരനിരയും 'തഗ് ലൈഫി'നായി കൈകോർക്കുന്നുണ്ട്.

മൂന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ സിനിമയുടെ അഭിമാനങ്ങളായ ഉലകനായകൻ കമൽഹാസന്‍റെയും സംവിധായകൻ മണിരത്‌നത്തിന്‍റെയും കൂട്ടുകെട്ടിൽ ഒരു സിനിമ പിറക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ 'നായകന്' ശേഷം 35 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ശിവ അനന്ദ്, ജി മഹേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് 'തഗ് ലൈഫി'ന്‍റെ നിർമാണം.

ALSO READ:'തഗ് ലൈഫ്'; കമൽഹാസൻ - മണിരത്‌നം ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്, ആവേശക്കൊടുമുടിയിൽ ആരാധകർ

അടുത്തിടെയാണ് ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്‍റെ ടൈറ്റിൽ നിർമാതാക്കൾ പുറത്തുവിട്ടത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ വീഡിയോയ്‌ക്കൊപ്പമാണ് അണിയറ പ്രവർത്തകർ ടൈറ്റിൽ റലീസ് ചെയ്‌തത്. നിമിഷനേരംകൊണ്ട് തന്നെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോ വൈറലായി മാറി. 'രംഗരായ ശക്തിവേല്‍ നായക്കൻ' എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിക്കുന്നത്.

എ ആർ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത് പ്രശസ്‌ത സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്‌സാണ്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്‌ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയും 'തഗ് ലൈഫി'ന്‍റെ അണിയറയിലുണ്ട്. പി ആർ ഒ - പ്രതീഷ് ശേഖർ.

ALSO READ:35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസൻ-മണിരത്നം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; സർപ്രൈസായി ആരാധകർ

ABOUT THE AUTHOR

...view details