കേരളം

kerala

ETV Bharat / entertainment

Joju George Directorial Debut : ജോജു ജോർജ് സംവിധായകനാകുന്നു ; പിറന്നാൾ ദിനത്തിൽ 'പണി' മോഷൻ പോസ്റ്റർ റിലീസ് - Pani Movie motion poster

Joju George Directorial Debut Pani Movie motion poster : ജോജു ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പണി'. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനമായ ഒക്ടോബർ 22ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു

Motion Poster  Joju George  Motion Poster released  ജോജു ജോർജ്  സംവിധാനം ജോജു ജോർജ്  directed by Joju George  പണി  Joju Georges new film  Joju Georges Direction  Joju George Directorial Debut  Pani Movie motion poster  Pani Movie
Joju George Directorial Debut

By ETV Bharat Kerala Team

Published : Oct 22, 2023, 8:37 PM IST

എറണാകുളം: നടൻ ജോജു ജോർജ് സംവിധായകനാകുന്നു. ജോജു ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പണി' (Joju George Directorial Debut). ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനമായ ഒക്ടോബർ 22ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു (Pani Movie motion poster). തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ചിത്രം ജോജുവിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്‌മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ & ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, ബിഗ് ബോസ് താരങ്ങളായ സാഗർ & ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. പ്രശസ്‌ത സംവിധായകൻ വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് മനു ആന്‍റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്‌ണു വിജയിയുടേതാണ് സംഗീതം.

സൗണ്ട് ഡിസൈൻ & സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനിങ്: സന്തോഷ് രാമൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: ജയൻ നമ്പ്യാർ, മിക്‌സ്‌: എം ആർ രാധാകൃഷ്‌ണൻ, മേക്കപ്പ്: എം ജി റോഷൻ, സമീർ ഷാം, കോസ്റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റണ്ട്: ദിനേശ് സുബ്രായൻ, കൊറിയോഗ്രഫി: സന്ധ്യ മാസ്റ്റർ, ഷിജിത്, പാർവതി മേനോൻ.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അനിൽ മാത്യു, അസോസിയേറ്റ് ഡയറക്‌ടർ: രതീഷ് പിള്ള, സഫർ സനൽ, നിഷാദ് ഹസ്സൻ. വിതരണം: ആന്‍റോ ജോസഫ് ഫിലിം കമ്പനി. കോ-പ്രൊഡക്ഷൻ: വർക്കി ജോർജ്, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: അഗ്നിവേശ് രഞ്ജിത്ത്, മാർക്കറ്റിങ്: ഒബ്‌സക്യൂറ, പിആർഒ: ശബരി, വിഎഫ്എക്‌സ്‌: ലുമാ എഫ് എക്‌സ്‌, പ്രോമോ ഗ്രാഫിക്‌സ്‌: ശരത് വിനു, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: ഓൾഡ്‌മങ്ക്സ്.

ALSO READ:കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ആ രാത്രി; പ്രതികാര ഭാവത്തില്‍ ദിലീപ്; തങ്കമണി ഫസ്‌റ്റ് ലുക്ക് പുറത്ത്

ALSO READ:ബിബിൻ ജോർജ് നായകനായി 'ഗുമസ്‌തൻ'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ALSO READ:'നാനി 31'; വിവേക് ​​ആത്രേയയ്‌ക്കൊപ്പം വീണ്ടും നാനി, അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത്

ABOUT THE AUTHOR

...view details