Thriller movie Tehran : ജോണ്‍ എബ്രഹാമിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടെഹ്‌റാന്‍'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആഗോള രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിത്.
Tehran first look : സിനിമയുടെ ഫസ്‌റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജോണ്‍ എബ്രഹാമിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്‌റ്റ് ലുക്കാണ് വന്നത്. തരണ്‍ ആദര്‍ശാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ വിവരം പങ്കുവച്ചത്. ഫസ്‌റ്റ് ലുക്കിനൊപ്പം ചിത്രീകരണ വിവരവും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
റിതേഷ് ഷായും ആശിഷ് പ്രകാശ് വര്‍മയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പരസ്യചിത്ര സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ ഗോപാലന്‍ ശ്രദ്ധ നേടിയിരുന്നു. 'ഏജന്‍റ് വിനോദ്' എന്ന സിനിമയില്‍ ഛായാഗ്രഹണ സഹായിയായും അരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
John Abraham will join Tehran location: 'ഏക് വില്ലന്‍ റിട്ടേണ്‍സും' ഷാരൂഖ് ഖാന്‍ ചിത്രം 'പഠാനു'മാണ് ജോണ്‍ എബ്രഹാമിന്‍റെ പുതിയ ചിത്രങ്ങള്‍. 'ഏക് വില്ലന്‍ റിട്ടേണ്‍സ്' എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗും ഷാരൂഖ് ഖാന്‍ ചിത്രം 'പഠാനി'ലെയും തന്‍റെ ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ജോണ്‍ എബ്രഹാം ടെഹ്‌റാനിലേക്ക് കടക്കുക.
Also Read:'ഏക് വില്ലന്‍ റിട്ടേണ്‍സ്' ; ഫസ്റ്റ് ലുക്ക് പുറത്ത്, ചിത്രം ജൂലൈ 29 ന് തിയേറ്ററുകളിൽ
ആഗോള രാഷ്‌ട്രീയത്തില്‍ താത്പര്യമുള്ളവര്‍ക്ക് മികച്ച അനുഭവമായിരിക്കും ഈ സിനിമയെന്ന് ജോണ്‍ എബ്രഹാം പറയുന്നു. 'റഷ്യ-ഉക്രൈന്‍ പ്രതിസന്ധി ശ്രദ്ധിക്കുന്ന ഒരാളാണോ നിങ്ങള്‍, ചൈന എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്ന ഒരാളാണോ, ഈ വിഷയങ്ങളെല്ലാം ഉള്‍പ്പെടുന്ന ഒരു ചിത്രമാണ് 'ടെഹ്‌റാന്‍'. ഒരു ഗംഭീര സിനിമയായിരിക്കും ഇത്' - ജോണ്‍ പറഞ്ഞു.
Attack movie box office loss : ജോണ്‍ എബ്രഹാമിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'അറ്റാക്ക്'. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തിലായി ഒരുങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ലക്ഷ്യ രാജ് ആനന്ദ് ആണ് 'അറ്റാക്കി'ന്‍റെ സംവിധാനം നിര്‍വഹിച്ചത്.