ഹൈദരാബാദ്:പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിരാമമിട്ടിരിക്കുകയാണ് 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' ടീം. സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' ചിത്രത്തിന്‍റെ ടീസർ പുറത്ത് വന്നു (Jigarthanda Double X Teaser). തെലുഗു സൂപ്പർസ്റ്റാർ മഹേഷ് ബാബു, മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ, തമിഴ് സൂപ്പർസ്റ്റാർ ധനുഷ്, നടന്‍ രക്ഷിത് ഷെട്ടി തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടത്.
കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത് (Jigarthanda Double X directed by Kartik Subbaraj). ഈ വർഷം ദീപാവലിക്ക് 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' തിയേറ്ററുകളിൽ എത്തും (Jigarthanda Double X release). 2014ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജിന്‍റെ ജിഗർതാണ്ഡ എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്'. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ കയ്യടി നേടിയ 'ജിഗര്‍തണ്ടയ്‌ക്ക് രണ്ടാം ഭാഗം എത്തുന്നതിന്‍റെ ത്രില്ലിലാണ് പ്രേക്ഷകർ.
രാഘവ ലോറൻസും എസ്‌ജെ സൂര്യയുമാണ് 'ജിഗർതണ്ട ഡബിൾ എക്‌സിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Raghava Lawrence and SJ Surya in Jigarthanda Double). മലയാളികളുടെ പ്രിയ താരം നിമിഷ സജയനാണ് നായിക. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടീസർ റിലീസ് പ്രഖ്യാപനം സംവിധായകൻ കാർത്തിക് സുബ്ബരാജ് നടത്തിയത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ആദ്യ ഭാഗത്തിൽ എന്നപോലെ ഒരു സംവിധായകനും അധോലോക നായകനുമാണ് ജിഗർതണ്ട ഡബിൾ എക്‌സിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.