Jeremy Renner shares selfie from hospital: അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 'അവഞ്ചേഴ്‌സ്' താരം ജെറമി റെന്നര്‍ സെല്‍ഫി പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍. ബുധനാഴ്‌ച രാവിലെയാണ് തന്‍റെ ആരോഗ്യ നിലയെ കുറിച്ച് ആരാധകര്‍ക്ക് ആശ്വാസകരമായ പോസ്‌റ്റുമായി ജെറമി റെന്നര്‍ ഇന്‍സ്‌റ്റഗ്രാമിലെത്തിയത്. കണ്ണിനടക്കം പരിക്കേറ്റ ചിത്രത്തോടു കൂടിയുള്ളതായിരുന്നു ജെറമിയുടെ പോസ്‌റ്റ്.
Jeremy Renner Instagram post: 'നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. എന്നാലും ഞാന്‍ നിങ്ങളോടെല്ലാം എന്‍റെ സ്‌നേഹം അറിയിക്കുന്നു'. താരത്തിന്‍റെ പോസ്‌റ്റിന് പിന്നാലെ സിനിമ രംഗത്തെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Russo brothers comment on Jeremy Renner post: 'അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം' സംവിധായകരായ റൂസോ ബ്രദേഴ്‌സും താരത്തിന്‍റെ പോസ്‌റ്റിന് താഴെ കമന്‍റ് ചെയ്‌തിട്ടുണ്ട്. 'ഞങ്ങളുടെ എല്ലാ സ്‌നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സഹോദരന്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -ഇപ്രകാരമാണ് റൂസോ ബ്രദേഴ്‌സ് കുറിച്ചത്.
Jeremy Renner underwent surgery: പുതുവത്സര ദിനത്തില്‍ നെവാഡയിലെ തന്‍റെ വീടിന് സമീപം ഐസ് നീക്കം ചെയ്യുന്ന വാഹനം ഓടിക്കുന്നതിനിടെയായിരുന്നു നടന് ഗുരുതമായി പരുക്കേറ്റത്. തുടര്‍ന്ന് ഹെലികോപ്‌റ്ററിലാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓര്‍ത്തോപീഡിക് പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്‌ചയാണ് ജെറമിയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്.
Jeremy Renner family thanks to medical team: ജെറമി റെന്നറുടെ ആരോഗ്യനില ഗുരുതരമാണെന്ന് താരത്തിന്‍റെ ഏജന്‍റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 'ജെറമിയെ പരിചരിക്കുന്ന ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും, അപകട സമയത്ത് ഇടപെട്ട ട്രക്കി മെഡോസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വാഷോ കൗണ്ടി ഷെരീഫ്, റെനോ സിറ്റി മേയര്‍, ഹിലരി സ്‌കീവ്, കാരാനോ, മര്‍ഡോക്ക് കുടുംബങ്ങള്‍ എന്നിവരോടും ജെറമിയുടെ കുടുംബം നന്ദി അറിയിക്കുന്നു' -നടന്‍റെ വക്താവ് പറഞ്ഞു.