Twelth Man release: 'ദൃശ്യം 2'ന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു നാളിതുവരെ ആരാധകര്‍. ഈ കൂട്ടുകെട്ടിലൊരുങ്ങിയ 'ട്വല്‍ത്ത് മാന്‍' മെയ് 20ന് ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസിനെത്തി. ഏറെ സസ്‌പെന്‍സും നിഗൂഢതകളും നിറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Twelth Man audience response: മികച്ച കഥ, മികച്ച തിരക്കഥ, മികച്ച ക്രൈം ത്രില്ലര്‍, കാഴ്‌ചക്കാരെ പിടിച്ചിരുന്ന ചിത്രം, അവസാനം വരെ സസ്‌പന്‍സ് നിലനിര്‍ത്തുന്ന ചിത്രം, മികച്ച അവതരണം, ആകെ നിരാശപ്പെടുത്തില്ല.. എന്നിങ്ങനെയാണ് 'ട്വല്‍ത്ത് മാനെ' കുറിച്ചുള്ള പ്രേക്ഷക പ്രതികരണം. മോഹന്‍ലാലും മികച്ച പ്രകടനം കാഴ്‌ചവച്ചതായാണ് പ്രേക്ഷകപക്ഷം.
Mohanlal Jeethu Joseph movie: സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ആദ്യ മോഹന്‍ലാല്‍ ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ട്വല്‍ത്ത് മാന്‍' റിലീസിനെത്തിയത്. നവാഗതനായ കെ.ആര്‍ കൃഷ്‌ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് നായികമാരാണ് സിനിമയില്‍.