Ram shooting almost complete: മോഹന്‍ലാല്‍ -ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. റാമിന്‍റെ പകുതിയോളം പൂര്‍ത്തിയായതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Sreedhar Pillai about Ram shoot: 'റാമിന്‍റെ അപ്‌ഡേറ്റ്, കൂമന്‍ എന്ന സിനിമയുടെ പ്രൊമോഷനിടെ ജീത്തു ജോസഫമായി സംസാരിച്ചു. മോഹന്‍ലാല്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം റാമിന്‍റെ ഏകദേശം 50 ശതമാണം പൂര്‍ത്തിയായി. മൊറോക്കോ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ രണ്ട് മാസ ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും. റാമിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചാകും പൂര്‍ത്തിയാക്കുക. 2023 ജനുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും' -ശ്രീധര്‍ പിള്ള കുറിച്ചു.
Ram shooting plan: ബിഗ് ബജറ്റിലാണ് റാം ഒരുങ്ങുന്നത്. നവംബര്‍ 14ന് മൊറോക്കോയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. 40 ദിവസത്തെ ചിത്രീകരണമാണ് മൊറോക്കയില്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നത്. ശേഷം ടുണീഷ്യയിലും ചിത്രീകരണം ഉണ്ടെന്നാണ് സൂചന.