കേരളം

kerala

ETV Bharat / entertainment

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റാം; പ്രാര്‍ഥനയും പിന്തുണയും വേണമെന്ന് ജീത്തു ജോസഫ്‌ - റാം ഷൂട്ടിംഗ്‌

Ram shoot resumes: റാമിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റാം ഷൂട്ടിങ് പുനരാരംഭിച്ചത്. ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം.

Ram shoot resumes after three years  Jeethu Joseph Mohanlal movie Ram  3 വര്‍ഷങ്ങള്‍ക്ക് ശേഷം റാം  പ്രാര്‍ഥനയും പിന്തുണയും വേണമെന്ന് ജീത്തു ജോസഫ്‌  Ram shoot resumes  Jeethu Joseph shares Ram poster  Ram shooting location  Ram casts and crew  Mohanlal Jeethu Joseph movies  റാം ചിത്രീകരണം  റാമിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു  റാം ഷൂട്ടിംഗ്‌  ജീത്തു ജോസഫും മോഹന്‍ലാലും
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റാം; പ്രാര്‍ഥനയും പിന്തുണയും വേണമെന്ന് ജീത്തു ജോസഫ്‌

By

Published : Aug 6, 2022, 2:05 PM IST

Ram shoot resumes: മോഹന്‍ലാല്‍-ജീത്തു ജോസഫ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റാം'. സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റാമിന്‍റെ ചിത്രീകരണം പുനരാരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി ഷൂട്ട് ചെയ്യുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലമാണ് നിര്‍ത്തിവച്ചത്.

Jeethu Joseph shares Ram poster: ഷൂട്ടിങ് പുനരാരംഭിച്ച വിവരം ജീത്തു ജോസഫ്‌ തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിക്കുകയായിരുന്നു. 'മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'റാമി'ന്‍റെ ചിത്രീകരണം പുനരാരംഭിച്ചത്. നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും വേണം, 'റാം' പോസ്‌റ്റര്‍ പങ്കുവച്ച് ജീത്തു ജോസഫ്‌ കുറിച്ചു.

Ram shooting location: 'റാമി'ന്‍റെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തില്‍ കൊച്ചിയില്‍ ആരംഭിച്ചിരുന്നു. എറണാകുളം, ധനുഷ്‌കോടി, ഡല്‍ഹി, ഉസ്‌ബെക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. വിദേശ രാജ്യങ്ങള്‍ പ്രധാന ലൊക്കേഷനായതിനാല്‍ കൊവിഡ്‌ വ്യാപനത്തോടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

Ram casts and crew: തന്‍റെ ജീവിതത്തില്‍ ഇതുവരെ ചെയ്‌തിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണ്‌ 'റാം' എന്ന് ജീത്തു ജോസഫ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. 'റാമി'ല്‍ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലിന്‍റെ നായികയായി തൃഷയാണ് വേഷമിടുക. ഇന്ദ്രജിത്ത്, സിദ്ദിഖ്, ദുര്‍ഗ കൃഷ്‌ണ, സുരേഷ്‌ മേനോന്‍, ആദില്‍ ഹുസൈന്‍, ചന്തുനാഥ്‌ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. സതീഷ്‌ കുറുപ്പ് ഛായാഗ്രഹണവും വി.എസ്.വിനായക് എഡിറ്റിംഗും നിര്‍വഹിക്കും. വിഷ്‌ണു ശ്യാം ആണ് സംഗീതം.

Mohanlal Jeethu Joseph movies: 'ദൃശ്യം', 'ദൃശ്യം 2', 'ട്വല്‍ത്ത് മാന്‍' എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്‌' ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന്. എം.ടി വാസുദേവന്‍ നായരുടെ 'ഓളവും തീരവും' എന്ന ആന്തോളജി ചിത്രമാണ് മോഹന്‍ലാലിന്‍റെ മറ്റൊരു പുതിയ ചിത്രം.

Also Read:'ഇനി കാത്തിരിപ്പ്' ; ബറോസിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാല്‍

ABOUT THE AUTHOR

...view details