Makal trailer: കുടുംബപ്രേക്ഷകരുടെ ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'മകള്‍'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മനോഹരമായ കുടുംബ ചിത്രമാകും 'മകള്‍' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
Makal release: ജയറാമും മീരാ ജാസ്‌മിനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാമും മീരാ ജാസ്‌മിനും ഒന്നിക്കുന്നത്. രണ്ട് വ്യത്യസ്‌ത വിശ്വാസത്തോടെ അച്ഛനും അമ്മക്കും ഒപ്പം ജീവിക്കുന്ന മകളുടെ കഥയാണ് 'മകള്‍'. ഏപ്രില്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.
Makal cast and crew: ശ്രീനിവാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം.
ഡോ.ഇഖ്‌ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. കെ.രാജഗോപാല്‍ എഡിറ്റിങും നിര്‍വഹിക്കും. വിഷ്‌ണു വിജയ് ആണ് സംഗീതം. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 'മകളി'ലൂടെ മീര ജാസ്‌മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ 'ഇന്നത്തെ ചിന്താവിഷയ'ത്തിന് ശേഷം മീര ജാസ്‌മിന്‍ നായികയായെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണിത്.
Sathyan Anthikkad latest movies: നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് സിനിമയുമായി എത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍' ആണ് അദ്ദേഹത്തിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ജയറാം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ വേഷമിടുന്നത്. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ചത്.
Also Read: 'മകൾ', കാത്തിരുന്നത് അതിനുവേണ്ടിയാണ്'; പോസ്‌റ്റര്‍ പങ്കുവച്ച് സത്യന്‍ അന്തിക്കാട്