കേരളം

kerala

ETV Bharat / entertainment

'എനിക്ക് വയര്‍ വേണം, ആ ഒന്നര വര്‍ഷം അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയില്ല'; വെളിപ്പെടുത്തലുമായി ജയറാം - ആഴ്‌വാര്‍ക്കടിയന്‍ നമ്പി

Jayaram character in Ponniyin Selvan: പൊന്നിയിന്‍ സെല്‍വനില്‍ ജയറാമും വേഷമിട്ടിട്ടുണ്ട്. ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. രാജസദസിലെ പ്രധാനമന്ത്രിയുടെ ചാരന്‍റെ വേഷമാണ് ജയറാമിന്.

Jayaram about Mani Ratnam  Jayaram about his Ponniyin Selvan character  Jayaram character in Ponniyin Selvan  വെളിപ്പെടുത്തലുമായി ജയറാം  പൊന്നിയിന്‍ സെല്‍വനില്‍ ജയറാമും  ആഴ്‌വാര്‍ക്കടിയന്‍ നമ്പി  ചാരന്‍റെ വേഷമാണ് ജയറാമിന്
'എനിക്ക് വയര്‍ വേണം, ആ ഒന്നര വര്‍ഷം അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയില്ല'; വെളിപ്പെടുത്തലുമായി ജയറാം

By

Published : Aug 1, 2022, 5:31 PM IST

തെന്നിന്ത്യന്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെ സ്വപ്‌ന പദ്ധതിയില്‍ ജയറാമും ഉണ്ട്. സിനിമയുടെ ഭാഗമായതിന്‍റെ സന്തോഷത്തിലാണ് നടന്‍.

Jayaram character in Ponniyin Selvan: ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത്. തിരുമലൈയപ്പന്‍ എന്നും ഈ കഥാപാത്രത്തിന് പേരുണ്ട്‌. ഉത്തമ ചോളന്‍റെ അമ്മയും ഗണ്ഡരാദിത്യയുടെ ഭാര്യയുമായ സെംബ്രിയാന്‍ മഹാദേവിയുടെയും പ്രധാനമന്ത്രിയുടെയും ചാരനാണ് പൊന്നിയിന്‍ സെല്‍വനില്‍ ജയറാമിന്‍റെ കഥാപാത്രം. ഈ കഥാപാത്രത്തിനായി തനിക്ക് വലിയ വയറ് വേണമെന്ന്‌ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന്‌ ജയറാം പറഞ്ഞു. 'പൊന്നിയിന്‍ സെല്‍വനി'ലെ പുതിയ ഗാനത്തിന്‍റെ ഓഡിയോ ലോഞ്ചിലായിരുന്നു ജയറാം ഇക്കാര്യം വ്യക്തമാക്കിയത്.

Jayaram about Mani Ratnam: 'മണിരത്‌നം സര്‍ ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നൂറ് ശതമാനം ഫലം ലഭിക്കുന്നത്‌ വരെ അതില്‍ തന്നെയായിരിക്കും. അദ്ദേഹം എന്നെ നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫിസില്‍ വിളിച്ച് വരുത്തിയപ്പോല്‍ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ജയറാം ഇപ്പോള്‍ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ടിങിന്. അതിന് മുമ്പ് ശരിയാക്കണം എന്ന് പറഞ്ഞു. ഞാന്‍ അതിനായി ഏറെ കഷ്‌ടപ്പെട്ടു.

Jayaram about his Ponniyin Selvan character: ഒന്നര വര്‍ഷത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. ആ ഒന്നര വര്‍ഷവും അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്ന് വയറിന് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്‍റെ ഫലം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്‌നം. സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാര്‍ത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമെന്നായിരുന്നു.

തായ്‌ലന്‍ഡായിരുന്നു ലൊക്കേഷന്‍. പുലര്‍ച്ചെ മൂന്നരയ്‌ക്ക് ഷൂട്ടിങിന് പോകും. വൈകിട്ട് ആറ് മണിക്ക് തിരിച്ചെത്തുമ്പോള്‍ ജയം രവിയും കാര്‍ത്തിയും വ്യായാമം ചെയ്യുകയായിരിക്കും. 18 മണിക്കൂര്‍ ജോലിയും ചെയ്‌ത്‌ പിറ്റേ ദിവസത്തെ ഷൂട്ടിനായി രണ്ടു പേരും രാത്രി പത്ത് മണിവരെ വ്യായാമം ചെയ്യും. നന്നായി കഷ്‌ടപ്പെട്ടിട്ടുണ്ട്‌ ഇരുവരും. എന്നാല്‍ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാര്‍ നല്‍കുമായിരുന്നു. എന്തെന്നാല്‍ എനിക്ക് വയര്‍ വേണം, അവര്‍ക്ക് വയര്‍ ഉണ്ടാകാന്‍ പാടില്ല', ജയറാം പറഞ്ഞു.

Also Read:പൊന്നിയിന്‍ സെല്‍വനിലെ റഹ്മാന്‍ മാജിക്‌; ആദ്യ ലിറിക്കല്‍ ഗാനം ഗംഭീരം, വീഡിയോ

ABOUT THE AUTHOR

...view details