ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വനായുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. റിലീസിനോടടുക്കുന്ന സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Jayam Ravi in Ponniyin Selvan: സിനിമയിലെ ജയം രവിയുടെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് പുറത്തിറങ്ങിയത്. രാജ രാജ ചോളനായി വേഷമിട്ട ജയം രവി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജ രാജ ചോളന്‍ ഒന്നാമനായാണ് നടന്‍ എത്തുക. രണ്ട് ഭാഗങ്ങളിലായാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുങ്ങുന്നത്.
Ponniyin Selvan teaser: പ്രേക്ഷകര്‍ കാത്തിരിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' ടീസര്‍ ഇന്ന് (ജൂലൈ 8ന്) പുറത്തിറങ്ങും. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകിട്ട് ആറ് മണിക്ക് ചെന്നൈയില്‍ നടക്കുന്നതിന് മുന്നോടിയായാണ് ജയം രവിയുടെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.
Ponniyin Selvan character posters: കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ പോസ്‌റ്ററുകളും ഇറങ്ങിയിരുന്നു. പഴുവൂര്‍ രാജ്യത്തിന്‍റെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായിയും, ചോളരാജകുമാരി കുന്ദവൈ ആയി തൃഷയും, ആദിത്യ കരികാലനായി വിക്രമും, വന്തിരയ തേവനായി കാര്‍ത്തിയും വേഷമിട്ടിരിക്കുന്ന പോസ്‌റ്ററുകളാണ് വന്നത്.
500 കോടി ബഡ്‌ജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ചോള സാമ്രാജ്യത്തിന്‍റെ ഇതിഹാസ തുല്യമായ ചരിത്രത്തെ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയില്‍ സെല്‍വന്‍. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലാണ് 'പൊന്നിയിന്‍ സെല്‍വന്‍'. അഞ്ച് ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണിത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ കുറിച്ചുള്ളതാണ് 2400 പേജുള്ള രചന.
പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടിവന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്‍മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, സത്യരാജ്, ജയറാം, ഐശ്വര്യ റായ്, അമല പോള്‍, റഹ്മാന്‍, പ്രകാശ് രാജ്, ശരത്‌കുമാര്‍, പാര്‍ഥിപന്‍, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്‌മി ജയചിത്ര, റിയാസ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
മണിരത്‌നവും ഇളങ്കോ കുമാരവേലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ചെയ്യുന്നു. എ.ആര്‍ റഹ്മാന്‍റെതാണ് സംഗീതം. മണിരത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
Also Read: 'പുരുഷന്‍മാരുടെ ലോകത്തെ ധീരയായ സ്‌ത്രീ' ; രാജകുമാരി കുന്ദവൈ ആയി തൃഷ