ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ ടീസര്‍ റിലീസ് ചെയ്‌തു. ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്‍റര്‍ടൈമെന്‍റ്സ് അവതരിപ്പിക്കുന്ന പുതിയ സിനിമയാണിത്. കോമഡിക്ക് ഏറെ പ്രധാന്യം നല്‍കുന്ന സിനിമയില്‍ ദമ്പതികളായാണ് ബേസിലും ദര്‍ശനയും എത്തുന്നത്.
ദീപാവലിക്ക് ചിരിപടക്കവുമായി 'ജയ ജയ ജയ ജയ ഹേ'; ടീസര്‍ പുറത്ത് - സിനിമ റിലീസ്
ഫുള്‍ കോമഡി എന്‍റര്‍ടെയ്‌ന്‍മെന്‍റ് ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തും.
സിനിമാപ്രേമികളെ ചിരിപ്പിക്കാനായി അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട് എന്നിവരും വേഷമിടുന്നുണ്ട്. ചിയേഴ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ലക്ഷ്‌മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്‍റെ ബാനറിൽ അമൽ പോൾസനും ചേര്‍ന്നാണ് കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ നാഷിദ് മുഹമ്മദ് ഫാമിയും വിപിന്‍ ദാസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
കൊല്ലത്തും പരിസര പ്രദേശങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിലെത്തുന്നത്. ദീപാവലി റിലീസായി 'ജയ ജയ ജയ ജയ ഹേ' തിയേറ്ററുകളില്‍ എത്തും.