കേരളം

kerala

ETV Bharat / entertainment

Sree Gokulam to distribute Jawan | ജവാന്‍റെ തമിഴ്‌നാട്, കേരള വിതരണം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ഗോകുലം മുവീസ് - ജവാന്‍റെ തമിഴ്‌നാട് കേരള വിതരണാവകാശം

Sree Gokulam Movies to Distribute Jawan | കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ തമിഴ്‌നാട്, കേരള വിതരണാവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ശ്രീഗോകുലം മുവീസ്

gokulam movie  gokulam movie acquires jawan thamil nadu kerala  jawan film thamil nadu kerala distribution  jawan movie distribution  gokulam gopalan  jailer  jawan  king khan  sharukh khan  nayanthara  anirudh  movie  film distribution kerala  film distribution tamilnadu  film distribution kerala tamilnadu  കിംഗ് ഖാന്‍ ഷാരുഖ് ഖാൻ  ജവാന്‍റെ വിതരണംസ്വന്തമാക്കി ഗോകുലം മൂവിസ്  തമിഴ്‌നാട്കേരള വിതരണം സ്വന്തമാക്കി ഗോകുലം മൂവിസ്  ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍  ജവാന്‍റെ വിതരണാവകാശം  ശ്രീ ഗോകുലം മൂവിസ്  ഗോകുലം ഗോപാലൻ  ജയിലര്‍  വലിയ വിജയം നേടിയ പഠാന് ശേഷം  അനിരുദ്ധ് രവിചന്ദർ  സിന്ദാ ബന്ദാ  ഷാരൂഖ് ഖാന്‍റെ കരിയറിലെ ചെലവേറിയ ചിത്രമായി ജവാൻ  ജവാന്‍റെ തമിഴ്‌നാട് കേരള വിതരണാവകാശം  jawan movie update
ജവാൻ

By

Published : Aug 18, 2023, 10:08 PM IST

Updated : Aug 19, 2023, 11:58 AM IST

ന്ത്യന്‍ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ശ്രീ ഗോകുലം മുവീസ്. തമിഴ് സംവിധായകന്‍ അറ്റ്‌ലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ തമിഴ്‌നാട്ടിലെ ഡിസ്ട്രിബ്യൂഷന്‍ പാർട്‌ണർ റെഡ് ജയന്‍റ്‌ മുവീസാണ്. കേരള ഡിസ്ട്രിബ്യൂഷന്‍ പാർട്‌ണർ ഡ്രീം ബിഗ് ഫിലിംസും.

വലിയ വിജയം നേടിയ പഠാന് ശേഷം ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്‌റ്റാർ നയന്‍താരയാണ് നായിക. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രത്തിലെ ആദ്യ ഗാനമായ 'സിന്ദാ ബന്ദാ' നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. തിയേറ്ററുകളില്‍ വലിയ വിജയം നേടി തരംഗമായി മാറിയ രജനികാന്ത് ചിത്രം ജയിലര്‍ കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മുവീസിന് വേണ്ടി ഗോകുലം ഗോപാലനാണ്. ഇതിനുപിന്നാലെയാണ് ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ ജവാനും വിതരണം ചെയ്യുന്നത്.

also read:Jawan Song| പ്രണയജോഡികളായി ഷാരൂഖ് ഖാനും നയന്‍താരയും; ജവാനിലെ ചലേയ ഗാനം പുറത്ത്

തരംഗമാവാൻ ചലേയ : ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ കാത്തിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ റൊമാന്‍റിക്‌ ട്രാക്ക്‌ ഗാനമായ 'ചലേയ' പുറത്തിറങ്ങി. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ചലേയ. കിങ് ഖാന്‍ തന്നെയാണ് ഗാനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഹിന്ദി പതിപ്പിൽ ചലേയ എന്നും മറ്റുളള ഭാഷകളിൽ ചലോന,ഹയോദ എന്ന പേരുകളിലുമാണ് ഗാനം പുറത്തിറങ്ങിയത്. കുമാർ എഴുതിയ വരികൾക്ക് അനിരുദ്ധാണ് ഈണം പകർന്നത്. ചലേയ ഗാനത്തില്‍ കാഷ്വൽ വസ്‌ത്രം ധരിച്ചാണ് ഷാരൂഖ് ഖാന്‍ അനായാസം നൃത്തം ചെയ്യുന്നത്. ഷാരൂഖ് ഖാന്‍റെ നായികയായി ലേഡി സൂപ്പർസ്‌റ്റാർ നയന്‍താരയും തിളങ്ങുന്നു.

അരിജിത് സിങ്ങിന്‍റെയും ശിൽപ റാവുവിന്‍റെയും മാധുര സ്വരങ്ങൾ ഗാനത്തെ സവിശേഷമാക്കി. പ്രശസ്‌ത നൃത്ത സംവിധായകന്‍ ഫറാ ഖാന്‍ അണിയിച്ചൊരുക്കിയ ചടുലമായ ചലനങ്ങൾ ഗാനത്തിന് കൂടുതൽ ദൃശ്യഭംഗിയേകി. അറ്റ്‌ലി സംവിധാനം ചെയ്‌ത ജവാൻ 2023 സെപ്റ്റംബർ 7 ന് ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

നയൻതാരയും വിജയ് സേതുപതിയും ഷാരൂഖിനൊപ്പം സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഒരു മികച്ച താരനിര തന്നെയുണ്ട്. ദീപിക പദുകോണിന്‍റെ പ്രത്യേക പ്രകടനവും ചിത്രത്തിന്‍റെ ആകർഷണം വർധിപ്പിക്കും. തെലുഗു വേർഷന്‍ പാടിയിരിക്കുന്നത് ആദിത്യ ആർ കെ യും പ്രിയ മാലിയും ചേർന്നാണ്.

Last Updated : Aug 19, 2023, 11:58 AM IST

ABOUT THE AUTHOR

...view details