കേരളം

kerala

ETV Bharat / entertainment

'രണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹം' ; വിജയ്‌ സേതുപതിയെ വിളിച്ച് ജാന്‍വി കപൂര്‍

Janhvi Kapoor like South Indian actors: ബോളിവുഡ് താരത്തിന് തമിഴകത്തും തിളങ്ങാന്‍ മോഹം. തെന്നിന്ത്യയിലെ രണ്ട് പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ജാന്‍വി കപൂര്‍

Janhvi Kapoor wants to work with Vijay Sethupathi  Vijay Sethupathi and Jr NTR  Vijay Sethupathi  Jr NTR  Janhvi Kapoor  Janhvi Kapoor like South Indian movies  Janhvi Kapoor like South Indian actors  Janhvi wants to work with South Indian actors  Janhvi Kapoor latest movies  Janhvi Kapoor filmography wishes  Janhvi Kapoor wants to work with Jr NTR  Janhvi watched Vijay Sethupathi movie 100 times  Janhvi Kapoor about Vijay Sethupathi  വിജയ്‌ സേതുപതിയെ വിളിച്ച് ജാന്‍വി കപൂര്‍  വിജയ്‌ സേതുപതി  ജാന്‍വി കപൂര്‍  ജൂനിയര്‍ എന്‍ടിആര്‍  Janhvi Kapoor filmography
വിജയ്‌ സേതുപതിയെ വിളിച്ച് ജാന്‍വി കപൂര്‍

By

Published : Dec 7, 2022, 11:17 AM IST

Janhvi Kapoor filmography wishes : വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ ആധിപത്യം ഉറപ്പിച്ച നടിയാണ് ജാന്‍വി കപൂര്‍. ബോളിവുഡില്‍ മാത്രമല്ല, തമിഴകത്തും അഭിനയിക്കാന്‍ ഇഷ്‌ടമാണ് ശ്രീദേവിയുടെ മകള്‍ കൂടിയായ ജാന്‍വിക്ക്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി ഇക്കാര്യം വ്യക്തമാക്കിയത്.

Janhvi Kapoor wants to work with Vijay Sethupathi: തനിക്ക് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ജാന്‍വി കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ പേരുകളും വെളിപ്പെടുത്തി. വിജയ് സേതുപതിയും ജൂനിയര്‍ എന്‍ടിആറുമാണ് ആ അഭിനേതാക്കള്‍. 'നാനും റൗഡി താന്‍' എന്ന സിനിമ കണ്ട ശേഷം താന്‍ വിജയ് സേതുപതിയെ വിളിച്ചിരുന്നെന്നും നടി പറഞ്ഞു.

Janhvi watched Vijay Sethupathi movie 100 times: 'എനിക്ക് വിജയ് സാറിനെ ഇഷ്‌ടമാണ്. 'നാനും റൗഡി താന്‍' എന്ന സിനിമ ഒരു നൂറ് തവണ കണ്ടു. അതിന് ശേഷം ഞാന്‍ മനസ്സിലാക്കി വിജയ്‌ സേതുപതിയുടെ നമ്പര്‍ ഒരാളുടെ കയ്യിലുണ്ടെന്ന്. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഞാന്‍ സാറിന്‍റെ വലിയ ഒരു ആരാധികയാണെന്നും നിങ്ങളുടെ സിനിമയില്‍ എന്തെങ്കിലും അവസരം ഉണ്ടെങ്കില്‍ ഞാന്‍ ഒഡിഷനില്‍ പങ്കെടുക്കാമെന്നും അറിയിച്ചു. ശരിക്കും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.'-ജാന്‍വി വിശദീകരിച്ചു.

Janhvi Kapoor about Vijay Sethupathi: തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ്‌ സേതുപതിയുടെ പ്രതികരണത്തെ കുറിച്ചും ജാന്‍വി വാചാലയായി. 'അദ്ദേഹം അയ്യോ അയ്യോ എന്ന് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന് ദേഷ്യമാണോ അതോ ലജ്ജയാണോ തോന്നിയത് എന്നെനിക്ക് പെട്ടെന്ന് മനസിലായില്ല. അദ്ദേഹത്തിന് അത്ഭുതം തോന്നിയെന്ന് തോന്നുന്നു. കാരണം ഞാനിത് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി.'-ജാന്‍വി വെളിപ്പെടുത്തി.

Janhvi Kapoor wants to work with Jr NTR: സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിനെ കുറിച്ചും ജാന്‍വി പറഞ്ഞു. ഊര്‍ജസ്വലനായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അദ്ദേഹം എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ഇഷ്‌ടപ്പെടുന്നതായി തോന്നും. എനിക്കറിയില്ല അത് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസമാണോ,ടൈമിങ്‌ ആണോ അതോ ആകര്‍ഷണമാണോ എന്ന്.'-ജാന്‍വി പറഞ്ഞു.

Janhvi Kapoor latest movies: 'മിലി' ആണ് ജാന്‍വിയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. മലയാള ഹിറ്റ് ചിത്രം 'ഹെലന്‍റെ' ഹിന്ദി റീമേക്ക് ചിത്രമായിരുന്നു 'മിലി'. വരുണ്‍ ധവാനൊപ്പം 'ബാവല്‍', രാജ്‌കുമാര്‍ റാവുവിനൊപ്പം 'മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് മാഹി' എന്നിവയാണ് റിലീസിനൊരുങ്ങുന്ന ജാന്‍വിയുടെ പുതിയ പ്രൊജക്‌ടുകള്‍.

Janhvi Kapoor filmography: 'ധടക്' ആയിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. ഗഞ്ചന്‍ സക്‌സേനയുടെ ജീവിത കഥ പറഞ്ഞ 'ഗഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ വാര്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജാന്‍വിക്ക് ഈ ചിത്രം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു. നയന്‍താരയുടെ 'കോലമാവ് കോകില'യുടെ ഹിന്ദി റീമേക്കായ 'ഗുഡ്‌ലക്ക് ജെറി'യിലും ജാന്‍വി ആയിരുന്നു നായികയായെത്തിയത്.

ABOUT THE AUTHOR

...view details