ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് ജാൻവി കപൂർ. സിനിമകൾക്കൊപ്പം സോഷ്യൽ മീഡിയയിലും താരമാണ് തെന്നിന്ത്യയ്‌ക്കും ഏറെ പ്രിയങ്കരിയായ ശ്രീദേവിയുടെ മകൾ കൂടിയായ ജാൻവി. തന്‍റെ വിശേഷങ്ങളും സന്തോഷകരമായ നിമിഷങ്ങളും ആരാധകർക്കൊപ്പം ജാൻവി പങ്കുവയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ ജാൻവി കപൂർ നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സുഹൃത്തായ ഓറിയാണ് ജാൻവിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. 'ബാജിറാവു മസ്‌താനി' ചിത്രത്തിലെ ഗാനത്തിനാണ് ജാൻവി കപൂർ സുഹൃത്തിനൊപ്പം ചുവടുവയ്‌ക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലായി മാറി.
'ബാജിറാവു മസ്‌താനി'യിലെ 'പിംഗ ഗാ പോരി' എന്ന ഗാനത്തിനാണ് ഇരുവരും തമാശയായി ചുവടുവയ്‌ക്കുന്നത്. വീഡിയോയിൽ ജാൻവി കപൂറും ഉറ്റ സുഹൃത്തായ ഓറിയും നൃത്തം ചെയ്യുന്നത് കാണാം. അതേസമയം പാപ്പരാസികളുടെ പ്രിയങ്കരനാണ് ഓറി എന്ന ഓർഹാൻ അവത്രമണിയും.
ബോളിവുഡ് സ്റ്റാർ പരിപാടികളിൽ ഓറി സ്ഥിരം സാന്നിധ്യമാണ്. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് 17 ഹൗസിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഓറി. നേരത്തെ അവതാരകനായ സൽമാൻ ഖാനൊപ്പമുള്ള ഓറിയുടെ ചിത്രം പുറത്തുവന്നിരുന്നു. ബിഗ് ബോസ് 17 ലേക്ക് വൈൽഡ് കാർഡ് എൻട്രിർയിലൂടെയാണ് ഓറി എത്തുന്നത്.