കേരളം

kerala

ETV Bharat / entertainment

മൈനസ് ഡിഗ്രിയില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍; തരംഗമായി മിലി രണ്ടാം ട്രെയിലര്‍ - Janhvi Kapoor latest movies

Mili second trailer: മിലിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. മൈനസ് ഡിഗ്രിയില്‍ ഒരു രാത്രി മുഴുവന്‍ കഴിയേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനമാണ് ട്രെയിലറില്‍.

Janhvi Kapoor Mili  Janhvi Kapoor  Mili second trailer  Mili  ഫ്രീസറില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍  മിലി രണ്ടാം ടീസര്‍  ജാന്‍വി കപൂര്‍  മിലി  മൈനസ് ഡിഗ്രിയില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍  മിലിയുടെ രണ്ടാമത്തെ ട്രെയിലര്‍  Janhvi Kapoor with Boney Kapoor  Mili release  Helen hindi remake  Mili plot  Janhvi Kapoor latest movies  Janhvi Kapoor career
മൈനസ് ഡിഗ്രിയില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍; തരംഗമായി മിലി രണ്ടാം ടീസര്‍

By

Published : Nov 2, 2022, 5:51 PM IST

Mili trailer: ജാന്‍വി കപൂറിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മിലി'. 'സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ യൂടൂബില്‍ പുറത്തിറങ്ങി. ഒരു രാത്രി മുഴുവന്‍ മൈനസ് ഡിഗ്രിയില്‍ കഴിയേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനമാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദൃശ്യമാവുന്നത്.

Janhvi Kapoor with Boney Kapoor: ജാന്‍വി കപൂറിനെ കൂടാതെ മനോജ്‌ പഹ്വ, സണ്ണി കൗശല്‍, ഹസ്ലീന്‍ കൗര്‍, രാജേഷ്‌ ജെയിസ്, വിക്രം കൊച്ചാര്‍, അനുരാഗ്‌ അറോറ, സഞ്ജയ്‌ സുറി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ബോണി കപൂര്‍ ആണ് സിനിമയുടെ നിര്‍മാണം.

Mili release: ജാന്‍വി കപൂര്‍ ഇതാദ്യമായാണ് അച്ഛനോടൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. 'മിലി'യുടെ ചിത്രീകരണം പൂര്‍ത്തിയായ വേളയില്‍ സെറ്റിലെ ചില ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ജാന്‍വി കപൂര്‍ പിതാവിനും മിലി അണിയറപ്രവര്‍ത്തകര്‍ക്കുമായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. നവംബര്‍ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Helen hindi remake: തിയേറ്റര്‍ റിലീസിന് ശേഷം ഡിസംബറില്‍ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിലും മിലി സ്‌ട്രീമിംഗ് നടത്തും. മലയാളം ഹിറ്റ് ചിത്രം 'ഹെലന്‍റെ' (2019) ഹിന്ദി റീമേക്ക് കൂടിയാണീ സിനിമ. മോളിവുഡില്‍ ചിത്രം ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് 'മിലി'യുടെയും സംവിധാനം.

Mili plot: ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണ വിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി യാദൃശ്ചികമായി ഷോപ്പിലെ ഫ്രീസറില്‍ അകപ്പെട്ട് പോകുന്നതും അവളുടെ അതിജീവനവുമായിരുന്നു 'ഹെലന്‍റെ' പ്ലോട്ട്. സമാന പ്ലോട്ട് തന്നെയാണ് 'മിലി'യുടേതും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ 'ഹെലന്' ലഭിച്ചിരുന്നു.

Janhvi Kapoor latest movies: 'മിസ്‌റ്റര്‍ ആന്‍ഡ്‌ മിസിസ് മാഹി' ആണ് ജാന്‍വിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. രാജ്‌കുമാര്‍ റാവു ആണ് സിനിമയില്‍ ജാന്‍വിയുടെ നായകനായെത്തുന്നത്. വരുണ്‍ ധവാനൊപ്പമുള്ള സാജിദ് നാദിയദ്‌വാലയുടെ 'ബവാല്‍' ജാന്‍വിയുടെ മറ്റൊരു പുതിയ പ്രോജക്‌ടാണ്.

Janhvi Kapoor career: 2018ല്‍ പുറത്തിറങ്ങിയ 'ധഡക്‌' എന്ന സിനിമയിലൂടെയാണ് ജാന്‍വി ബോളിവുഡിലെത്തുന്നത്. ശേഷം 'ഗോസ്‌റ്റ് സ്‌റ്റോറീസ്', 'ഗഞ്ചന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍', 'റൂഹി', 'ഗുഡ്‌ ലക്കി ജെറി' തുടങ്ങി സിനിമകളും ജാന്‍വി അഭിനയിച്ചിരുന്നു.

Also Read:കറുപ്പിൽ ഏഴഴകായി ജാൻവി കപൂർ; കാണാം ചിത്രങ്ങൾ

ABOUT THE AUTHOR

...view details