ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി രഞ്ജിത് ശങ്കര്‍ (Ranjith Sankar) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജയ് ഗണേഷ്' (Jai Ganesh). 'ജയ് ഗണേഷി'ന്‍റെ മോഷന്‍ പോസ്‌റ്ററും ടൈറ്റില്‍ പോസ്‌റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത്തും ചേര്‍ന്നാണ് മോഷന്‍ പോസ്‌റ്ററും ടൈറ്റിലും പുറത്തുവിട്ടത്.
ഇപ്പോഴിതാ 'ജയ് ഗണേഷ്' പോസ്‌റ്ററും മോഷന്‍ പോസ്‌റ്ററും ഒരുക്കിയവര്‍ക്ക് നന്ദി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്. ഫേസ്‌ബുക്കിലൂടെ 'ജയ് ഗണേഷ്' പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടായിരുന്നു രഞ്ജിത്ത് പോസ്‌റ്റ് പങ്കുവച്ചത്. സിനിമയുടെ പോസ്‌റ്റര്‍ തയ്യാറാക്കുന്ന സമയത്ത് ഡിസൈനര്‍ ആന്‍റണി സ്‌റ്റീഫെന്‍സ് ക്രോം ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് രഞ്ജിത് പറയുന്നത്.
'ജയ് ഗണേഷ് ഫോണ്ടും പോസ്‌റ്ററും ഒരുക്കിയ ഡിസൈനര്‍ ആന്‍റണി സ്‌റ്റീഫെന്‍സ് ക്രോം ഇപ്പോഴും ആശുപത്രിയിലാണ്. ഞാൻ ഇതെഴുതുമ്പോഴും അദ്ദേഹം ആശുപത്രിയിലാണ്. ഞങ്ങള്‍ ഓഗസ്‌റ്റ് 22ന് റിലീസ് ഷെഡ്യൂള്‍ ചെയ്‌തിരുന്നു. അതുകൊണ്ട് ഈ തീയതിയ്‌ക്ക് മുമ്പ് തന്നെ മോഷൻ പോസ്‌റ്ററിന്‍റെ പിഎസ്‌ഡി പൂർത്തിയാക്കിയതായി അദ്ദേഹം ഉറപ്പാക്കി. കഴിഞ്ഞ ദിവസം രാവിലെ ആശുപത്രി കിടക്കയിൽ നിന്നാണ് അദ്ദേഹം ഈ പോസ്‌റ്ററിന്‍റെ അവസാന മിനുക്കുപണികൾ നടത്തിയത്.
നല്ല തിരക്കുള്ള ഉള്ള സമയങ്ങളിൽ, അതിന്‍റെ പിന്നിലെ യഥാർത്ഥ നായകന്മാരെ നമ്മൾ മറക്കുന്നു. അതിലൊരാളാണ് അദ്ദേഹം. മറ്റൊരാള്‍ ശങ്കർ ശർമ ആണ്. ശങ്കര്‍ ശര്‍മായാണ് ജയ് ഗണേഷിന്‍റെ സംഗീതത്തിന് പിന്നില്‍. സഞ്ജു ടോം ജോര്‍ജ്, പിക്‌ചോറിയല്‍ എഫ്‌എക്‌സ് എന്നിവരാണ് മോഷന്‍ പോസ്‌റ്ററിന്‍റെ സൃഷ്‌ടാക്കള്‍. നന്ദി കൂട്ടുകാരെ. നിങ്ങൾ കാരണം ഇത് സംഭവിച്ചു.' -രഞ്ജിത് ശങ്കര്‍ കുറിച്ചു.