കേരളം

kerala

ETV Bharat / entertainment

Ithiri Neram Movie Title Poster : 'പുരുഷ പ്രേത'ത്തിന് ശേഷം 'ഇത്തിരി നേര'വുമായി ജിയോ ബേബി; കൗതുകമുണർത്തി പോസ്റ്റർ - Roshan Mathew starrer Ithiri Neram Movie

Roshan Mathew starrer Ithiri Neram Movie : റോഷന്‍ മാത്യുവിനൊപ്പം സറിന്‍ ശിഹാബ്, നന്ദു, ആനന്ദ് മന്മഥൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ithiri Neram Movie Title Poster  Ithiri Neram Movie  Ithiri Neram  A Little While  ഇത്തിരി നേരം A Little While  പുരുഷ പ്രേതത്തിന് ശേഷം ഇത്തിരി നേരവുമായി ജിയോ ബേബി  ഇത്തിരി നേരവുമായി ജിയോ ബേബി  ജിയോ ബേബി  jeo baby presenting Ithiri Neram Movie  Roshan Mathew starrer Ithiri Neram Movie  Roshan Mathew new movie
Ithiri Neram Movie Title Poster

By ETV Bharat Kerala Team

Published : Oct 28, 2023, 10:34 PM IST

'പുരുഷ പ്രേത'ത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു (Jeo Baby Presenting Ithiri Neram Movie). 'ഇത്തിരി നേരം' (A Little While) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വിജയ് ആണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നു (Ithiri Neram Movie Title Poster).

മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആന്‍റണി വര്‍ഗീസ് പെപ്പെ, നിമിഷ സജയന്‍ എന്നീ താരങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തതത്. കൗതുകമുണർത്തുന്ന പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

റോഷന്‍ മാത്യു, സറിന്‍ ശിഹാബ്, നന്ദു, ആനന്ദ് മന്മഥൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Roshan Mathew starrer Ithiri Neram Movie). ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്‌ണൻ ബാലകൃഷ്‌ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍.എസ്, അമല്‍ കൃഷ്‌ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

പ്രേക്ഷക - നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'പുരുഷ പ്രേത'ത്തിന് ശേഷം മാന്‍കൈന്‍ഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഐൻസ്റ്റീൻ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‌ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇതേ നിര്‍മാണ കൂട്ടുകെട്ടിലെ 'കാതല്‍ എന്‍പത് പൊതുവുടമൈ' എന്ന തമിഴ് ചിത്രം ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടിയിരുന്നു.

വൈശാഖ് ശക്തിയാണ് 'ഇത്തിരി നേരം' സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാകേഷ് ധരന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഫ്രാന്‍സിസ് ലൂയിസ് ആണ്. ബേസില്‍ സി.ജെ. ആണ് സംഗീത സംവിധാനം. ഗാനരചനയും ബേസില്‍ സി. ജെ. തന്നെ.

പ്രൊഡക്ഷന്‍ ഡിസൈന്‍ - മഹേഷ് ശ്രീധര്‍, സൗണ്ട് ഡിസൈന്‍ - സന്ദീപ് കുരിശ്ശേരി, സൗണ്ട് മിക്‌സിങ് - സന്ദീപ് ശ്രീധരന്‍, മേക്കപ്പ് - രതീഷ് പുല്‍പള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നിതിന്‍ രാജ്, സിറില്‍ മാത്യു, ഷിജോ ജോസ് പി, വസ്‌ത്രാലങ്കാരം - ഫെമിന ജബ്ബാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ജയേഷ് എല്‍ആര്‍, വി എഫ് എക്‌സ് - സുമേഷ് ശിവന്‍ ടൈറ്റില്‍ ഡിസൈന്‍ - സര്‍ക്കാസനം, പോസ്റ്റര്‍ ഡിസൈന്‍ - നിതിന്‍ കെപി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO:Arjun Chakravarthy Biopic 'വിജയ്‌ നടത്തിയത് 8 ഫിസിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷനുകള്‍, അർജുൻ ചക്രവർത്തി ബയോപിക്കിനെ കുറിച്ച് സംവിധായകന്‍

ABOUT THE AUTHOR

...view details