കേരളം

kerala

ETV Bharat / entertainment

കളറാക്കിയും കറണ്ടടിപ്പിച്ചും രണ്‍വീറിന്‍റെ സര്‍ക്കസ് ട്രെയിലര്‍; ഒടുവില്‍ സര്‍പ്രൈസും - Ranveer Singh

Cirkus trailer: രണ്‍വീര്‍ സിങ് നായകനായ സര്‍ക്കസ്‌ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സര്‍ക്കസ് ലോകത്തെ മനോഹര കാഴ്‌ചയാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്.

Cirkus trailer  Cirkus  Ranveer dual role in Cirkus  സര്‍ക്കസ് ട്രെയിലര്‍  സര്‍ക്കസ്  ഒരു സര്‍ക്കസ് ലോകത്തെ മനോഹര കാഴ്‌ച  സര്‍ക്കസ്‌ ട്രെയിലര്‍ പുറത്തിറങ്ങി  രണ്‍വീര്‍ സിങ്‌  സര്‍ക്കസ് റിലീസ്  ദീപിക പദുകോണ്‍  Ranveer Singh  Deepika Padukone
കളറാക്കിയും കറണ്ടടിപ്പിച്ചും രണ്‍വീറിന്‍റെ സര്‍ക്കസ് ട്രെയിലര്‍; ഒടുവില്‍ സര്‍പ്രൈസും

By

Published : Dec 2, 2022, 4:03 PM IST

ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് 'സര്‍ക്കസ്' ട്രെയിലര്‍. രണ്‍വീര്‍ സിങിനെ കേന്ദ്രകഥാപാത്രമാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സര്‍ക്കസിന്‍റെ കളര്‍ഫുള്‍ ട്രെയിലര്‍ പുറത്തിറങ്ങി. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള മനോഹരമായ ട്രെയിലറാണ് ഇറങ്ങിയത്.

ഉല്ലാസകരമായ ആശയക്കുഴപ്പം നിറഞ്ഞ 'സര്‍ക്കസ്' ലോകത്തേക്കുള്ള കാഴ്‌ചയാണ് 3.38 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സര്‍ക്കസ്' ട്രെയിലര്‍. 'സര്‍ക്കസി'ല്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് മനുഷ്യനായി അറിയപ്പെടുന്ന രണ്‍വീറില്‍ നിന്നാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. രണ്‍വീറും വരുൺ ശർമയും തമ്മിലുള്ള സ്‌ക്രീന്‍ സ്‌പെയ്‌സും ട്രെയിലറില്‍ കാണാം.

1960കളുടെ പശ്ചാത്തലത്തിലാണ് 'സർക്കസ്' ലോകം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ 'കറന്‍റ് ലഗാ രേ' എന്ന ഗാനത്തിന്‍റെ ഒരു കാഴ്‌ചയും ട്രെയിലറില്‍ നൽകുന്നു. ട്രെയിലറിനൊടുവില്‍ ദീപിക പദുക്കോണിന്‍റെ സര്‍പ്രൈസ് എന്‍ട്രിയും ഉണ്ട്. അനാഥ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോപാൽ, മാധവ്, ലക്ഷ്‌മൺ, ലക്കി എന്നിവരും ട്രെയിലറിലുണ്ട്. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 23നാകും ചിത്രം റിലീസ് ചെയ്യുക.

Also Read:'ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം'; വ്യത്യസ്‌തമായി സര്‍ക്കസ്‌ ടീസര്‍; ട്രെയിലര്‍- തിയേറ്റര്‍ റിലീസ്‌ പുറത്ത്

ABOUT THE AUTHOR

...view details