കേരളം

kerala

ETV Bharat / entertainment

'ജവാനിൽ കിങ് ഖാനോടൊപ്പം ദളപതിയും'? അഭ്യൂഹങ്ങൾക്ക് ശക്‌തി പകർന്ന് അറ്റ്‌ലിയുടെ പിറന്നാൾ ചിത്രം

തന്‍റെ പിറന്നാൾ ദിനത്തിലാണ് അറ്റ്‌ലി ഷാരൂഖ് ഖാനോടും വിജയ്‌യോടും ഒപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

Is Thalapathy Vijay part of Shah Rukh Khan Jawan  Atlee latest post leaves fans curious  Shah Rukh Khan Jawan movie  Bollywood star Shah Rukh Khan starrer Jawan  Atlee dropped a glimpse of two superstars  telugu start thalapathy vijay news  Thalapathy Vijay moves to bollywood  jawan movie news  ജവാനിൽ കിങ് ഖാനോടൊപ്പം ദളപതിയും  ജവാൻ ഷാറുഖ് ഖാൻ  ദളപതി വിജയ്  ഷാറുഖ് ഖാൻ വിജയ്  അറ്റ്ലി  അറ്റ്ലി ഷാറുഖ് ഖാൻ  അറ്റ്ലി ജവാൻ  കിങ് ഖാൻ  അറ്റ്ലി ട്വിറ്റർ ചിത്രം  VIJAY IN JAWAN MOVIE  VIJAY WITH SHAH RUKH KHAN
'ജവാനിൽ കിങ് ഖാനോടൊപ്പം ദളപതിയും'? അഭ്യൂഹങ്ങൾക്ക് ശക്‌തി പകർന്ന് അറ്റ്ലിയുടെ പിറന്നാൾ ചിത്രം

By

Published : Sep 23, 2022, 12:59 PM IST

Updated : Sep 23, 2022, 4:50 PM IST

മുംബൈ: ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമയാണ് കിങ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം 'ജവാൻ'. പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയിയിൽ തരംഗമായിരുന്നു. ചിത്രത്തിൽ ദളപതി വിജയ്‌യും ഒരു വേഷം അവതരിപ്പിക്കും എന്ന തരത്തിൽ വാർത്തകൾ ശക്തമായി തന്നെ പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തകൾ ഒന്നുകൂടെ ഊട്ടിയുറപ്പിക്കുന്ന തരത്തിൽ സംവിധായകൻ അറ്റ്‌ലി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

തന്‍റെ പിറന്നാൾ ദിനത്തിൽ അറ്റ്ലി ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രമാണ് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. ഫോട്ടോയിൽ അറ്റ്ലിയുടെ ഇടതുവശത്ത് ഷാരൂഖ് ഖാനും വലത് വശത്ത് വിജയ്‌യും! 'പിറന്നാൾ ദിനത്തിൽ ഇതിൽ കൂടുതൽ എനിക്ക് എന്ത് ആവശ്യപ്പെടാൻ കഴിയും. എന്‍റെ ജീവിതത്തിലെ നെടുംതൂണുകൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാനായി. പ്രിയപ്പെട്ട ഷാരൂഖ് ഖാൻ സാറിനും എന്‍റെ അണ്ണൻ എന്‍റെ ദളപതി വിജയ്‌ക്കുമൊപ്പം', ഫോട്ടോയ്‌ക്കൊപ്പം അറ്റ്ലി കുറിച്ചു.

ചിത്രത്തിൽ മൂന്ന് പേരും കറുത്ത വസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നതോടെ ജവാനിൽ ഒരു വേഷത്തിൽ വിജയ്‌ ഉണ്ടാകുമെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു. അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായ ജവാനിൽ തെന്നിന്ത്യൻ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ് നായിക. തമിഴ് സൂപ്പർ താരം വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റെഡ് ചില്ലീസ് എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ ഗൗരി ഖാനാണ് നിർമാണം.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 2023 ജൂൺ 2-ന് ജവാൻ തിയേറ്ററുകളിൽ എത്തും. നിലവിൽ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താൻ', രാജ്‌കുമാർ ഹിറാനിയുടെ 'ഡുങ്കി' എന്നീ ചിത്രങ്ങളിലാണ് ഷാരൂഖ് ഖാൻ അഭിനയിക്കുന്നത്. ദീപിക പദുക്കോണാണ് പത്താനിൽ ഷാരൂഖിന്‍റെ നായിക. തപ്‌സി പന്നു ഡുങ്കിയില്‍ കിങ് ഖാന്‍റെ നായികയായി എത്തും.

Last Updated : Sep 23, 2022, 4:50 PM IST

ABOUT THE AUTHOR

...view details