തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയില്‍ മാറ്റുരയ്‌ക്കാന്‍ യുക്രൈനിയന്‍ ചിത്രം 'ക്ലോണ്ടൈക്ക്'. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ മാറ്റുരച്ച് പുരസ്‌കാര നേട്ടം കൈവരിച്ച ചിത്രം കൂടിയാണ് 'ക്ലോണ്ടൈക്ക്'. മറൈന ഇര്‍ ഗോര്‍ബാക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ഈ യുക്രൈനിയന്‍ ഡ്രാമയുടെ എഡിറ്റിങ്ങും സംവിധായിക തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
Klondike features Russo Ukrainian war: റൂസോ-യുക്രൈനിയന്‍ യുദ്ധ കാലത്ത് യുക്രൈനിയന്‍-റഷ്യന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ഇര്‍ക്ക എന്ന ഗര്‍ഭിണിയുടെയും യുക്രൈന്‍ കുടുംബത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. സായുധ സേന തങ്ങളുടെ ഗ്രാമം പിടിച്ചടക്കിയിട്ടും തന്‍റെ വീട് വിടാന്‍ തയ്യാറാവാതെ ഇര്‍ക്ക. 2014 ജൂലൈ 17ന് ഉണ്ടാകുന്ന ഒരു അന്താരാഷ്‌ട്ര വിമാനാപകട (മലേഷ്യ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 17) ദുരന്തരത്തെ തുടര്‍ന്ന് ഈ യുക്രൈനിയന്‍ കുടുംബം ഒരു അഭയകേന്ദ്രം കണ്ടെത്തുകയാണ്.
Klondike describes story of Ukrainian family: റഷ്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള കിഴക്കന്‍ യുക്രൈന്‍റെ ഭാഗമായ ഡോണെറ്റസ്‌ക് പ്രദേശത്തെ ഗ്രാബോവ് ഗ്രാമത്തിലാണ് മലേഷ്യ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 17 തകര്‍ന്നു വീണത്. വിമാന അപകടത്തിനൊപ്പം യുദ്ധവും ഈ യുക്രൈനിയന്‍ ജനതയുടെ ജീവിതത്തെ അതിക്രൂരമായി ആക്രമിക്കുകയാണ്. ഈ ദുരന്ത സാഹചര്യത്തിലും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഐറിനയും അനറ്റോളിയും.
Klondike actors: ഒക്‌സാന ചേര്‍കാഷിന ആണ് സിനിമയില്‍ ഇര്‍ക്ക എന്ന ഗര്‍ഭിണി യുവതിയെ അവതരിപ്പിച്ചിരിക്കുന്നത്. ടൊളിക് ആയി സേര്‍ഹി ശ്രദ്രിനും ഇര്‍ക്കയുടെ മൂത്ത സഹോദരന്‍ യൂറിക്ക് ആയി ഒലേഹ് ഛേര്‍ബിനയും വേഷമിടുന്നു. ഒലേ, ശിവ്‌ചുക്, അര്‍തര്‍ അരാമിയന്‍, ഇവ്‌ഗെഞ്ചി ഇഫ്രിമോവ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Klondike crew members: സെര്‍ജിയന്‍റ് കുര്‍പീല്‍ ആണ് സൗണ്ട് ഡയറക്‌ടര്‍. സ്വിയാദ് മെഗേബ്രിഷ്‌വിലിയാണ് സിനിമയുടെ ഗാന രചയിതാവ്. സ്വിയാറ്റോസ്ലാവ് ബുലാകോവ്‌സ്‌കി ഛായാഗ്രഹണവും നിര്‍വഹിച്ചു. സംവിധായിക മറൈന ഇര്‍ ഗോര്‍ബാക്ക്, ഭര്‍ത്താവ് മെഹ്‌മെത് ബഹദിര്‍ ഇര്‍, സ്വിയാറ്റോസ്ലാവ് ബുലാകോവ്‌സ്‌കി, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.