കേരളം

kerala

ETV Bharat / entertainment

Indrans Bhavana Rani Movie Trailer ഉദ്വേഗജനകമായി റാണി ട്രെയിലര്‍; ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ ഭാവനയും ഇന്ദ്രന്‍സും ഉര്‍വശിയും - ഭാവന

Indrans Bhavana investigation thriller ഭാവനയുടെ പുതിയ ചിത്രം റാണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഇന്‍വസ്‌റ്റിഗേഷന്‍ ത്രില്ലറാണ് റാണി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Rani movie trailer  Rani movie  Rani trailer  ഉദ്വേഗജനകമായി റാണി ട്രെയിലര്‍  ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ ഭാവന  ഭാവനയും ഇന്‍ന്ദ്രന്‍സും ഉര്‍വശിയും  Rani movie trailer released  Shankar Ramakrishnan  Shankar Ramakrishnan movies  Bhavana Indrans Urvashi movie  Bhavana movies  Bhavana Investigating movies  Indrans investigating movies  റാണി ട്രെയിലര്‍  റാണി  Prithviraj Sukumaran unveils Rani trailer  റാണി സിനിമ  ശങ്കര്‍ രാമകൃഷ്‌ണന്‍  ശങ്കര്‍ രാമകൃഷ്‌ണന്‍ സിനിമകള്‍  ഭാവന  ഇന്ദ്രന്‍സ്
Rani movie trailer

By ETV Bharat Kerala Team

Published : Aug 30, 2023, 2:54 PM IST

ശങ്കര്‍ രാമകൃഷ്‌ണന്‍ (Shankar Ramakrishnan) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'റാണി' (Rani). 'റാണി'യുടെ ട്രെയിലര്‍ (Rani trailer) പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്‍ ആണ് 'റാണി'യുടെ ട്രെയിലര്‍ പുറത്തുവിട്ടത് (Prithviraj Sukumaran unveils Rani trailer).

വളരെ ഉദ്വേഗജനകമായ 1.49 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. ഇന്ദ്രന്‍സ് (Indrans), ഗുരു സോമസുന്ദരം (Guru Somasundaram) എന്നിവര്‍ ഹൈലൈറ്റാകുന്ന ട്രെയിലറില്‍ ഭാവന (Bhavana), ഉര്‍വശി (Urvashi), ഹണി റോസ് (Honey Rose)), അനുമോള്‍, മാല പാര്‍വതി (Mala Parvathy) ഉള്‍പ്പെടെ നിരവധി മുഖങ്ങള്‍ മിന്നിമറയുന്നു. വളരെ ത്രില്ലര്‍ സ്വഭാവമുള്ളതാണ് 'റാണി' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഭാവന, ഇന്ദ്രന്‍സ്, ഉര്‍വശി, ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജു, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, ആമി പ്രഭാകരന്‍, അശ്വിന്‍ ഗോപിനാഥ്, അബി സാബു എന്നിവരും അണിനിരക്കും. വിനായക് ഗോപാലനാണ് സിനിമയുടെ ഛായാഗ്രഹണം. അപ്പു ഭട്ടതിരി- എഡിറ്റിങ്, മേന മേലത്ത് സംഗീതവും നിര്‍വഹിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ഷിബു ഗംഗാധരന്‍, കലാസംവിധാനം - അരുണ്‍ വെഞ്ഞാറമൂട്. മാജിക് വെയില്‍ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്‌ണന്‍, ജിമ്മി ജേക്കബ്‌, വിനോദ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Also Read:Bhavana Starring Rani New Poster ഭാവനയുടെ 'റാണി'; പുതിയ പോസ്റ്റർ പുറത്ത്

അടുത്തിടെ ഷെയിൻ നിഗത്തിന്‍റെ (Shane Nigam) പുതിയ ചിത്രം 'വേല' (Vela) യുടെ ഉദ്വേഗജനകമായ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ശ്യാം ശശി സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത'ക്കൊപ്പമാണ് (King of Kotha) റിലീസ് ചെയ്‌തത്.

ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 'വേല'യുടെ ട്രെയിലര്‍ ട്രെന്‍ഡിങിലും ഇടംപിടിച്ചിരുന്നു. ട്രെയിലറിലെ ഷെയ്‌ന്‍ നിഗം, സിദ്ധാര്‍ഥ് ഭരതന്‍, സണ്ണി വെയ്‌ന്‍ എന്നിവരുടെ ഡയലോഗുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു.

പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഷെയിന്‍ നിഗം വേഷമിടുന്നത്. ഉല്ലാസ് അഗസ്‌റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെ ഷെയിന്‍ നിഗം അവതരിപ്പിക്കുമ്പോള്‍ മല്ലികാർജ്ജുനന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സണ്ണി വെയ്‌നും (Sunny Wayne) എത്തുന്നു. ഇരുവരുടെയും ക്യാരക്‌ടര്‍ പോസ്‌റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു.

പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് 'വേല'യുടെ ചിത്രീകരണം പൂർത്തിയായത്. എം സജാസിന്‍റെ തിരക്കഥയില്‍ ശ്യാം ശശിയാണ് സിനിമയുടെ സംവിധാനം. സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് നിര്‍മാണവും ബാദുഷ പ്രൊഡക്ഷൻസ് സഹ നിർമാണവും നിര്‍വഹിച്ചിരിക്കുന്നു.

ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് 'വേല' തിയേറ്ററുകളില്‍ എത്തിക്കും. സുരേഷ് രാജൻ ഛായാഗ്രഹണവും മഹേഷ്‌ ഭുവനേന്ദ് ചിത്ര സംയോജനവും സാം സി എസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Also Read:Shane Nigam Vela Trailer 'ഫേക്ക് കോള്‍സിനെ അവോയ്‌ഡ് ചെയ്യുമ്പോള്‍ ജെനുവിന്‍ കോള്‍സിനെ തിരിച്ചറിയാതെ പോകരുത്'; വേല ട്രെയിലര്‍

ABOUT THE AUTHOR

...view details