ഇന്ദ്രൻസ് (Indrans), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), ദുർഗ കൃഷ്‌ണ (Durga Krishna) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഉടൽ' (Udal) ഒടിടി റിലീസിനൊരുങ്ങുന്നു. ക്രിസ്‌മസിന് ശേഷമാകും ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിക്കുക (Udal OTT Release). അതേസമയം 'ഉടലി'ന്‍റെ ഒടിടി റിലീസ് തീയതി നിര്‍മാതാക്കള്‍ പുറത്തു വിട്ടിട്ടില്ല (Udal OTT streaming date).
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തിയേറ്ററുകളിലാകെ ഭീതി പടർത്തിയ ചിത്രമാണ് 'ഉടൽ'. രതീഷ് രഘുനന്ദ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം 2022 മെയ് 20നാണ് തിയേറ്റർ റിലീസ് ചെയ്‌തത്. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഏഴ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുന്നത്.
റിലീസ് ചെയ്‌ത് ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയില്‍ എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്നു 'ഉടലും'. ഈ സാഹചര്യത്തിലാണ് സിനിമയുടെ ഒടിടി റിലീസ് വിവരം പുറത്തു വരുന്നത്. സൈന പ്ലേയിലാണ് ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കുക (Udal OTT Release on Saina Play). റെക്കോഡ് തുകയ്‌ക്കാണ് സൈന പ്ലേ 'ഉടലി'ന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത് (Udal OTT rights).
അതേസമയം സിനിമയുടെ ഒടിടി റിലീസ് വൈകിയതിനെ കുറിച്ച് നിര്‍മാതാക്കള്‍ പ്രതികരിച്ചു. 'ഉടലി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ചർച്ചകൾ നടക്കുന്നതിനെ തുടര്‍ന്നാണ് ഒടിടി റിലീസ് വൈകിയതെന്ന് നിർമാതാക്കൾ അറിയിച്ചു.
പ്രമേയം, കഥാപശ്ചാത്തലം, ദൃശ്യാവിഷ്ക്കാരം, ഭാവ പ്രകടനം എന്നിവയാൽ 'ഉടൽ' പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ചും സിനിമയില്‍ അഭിനയിച്ചവരെ കുറിച്ചും പങ്കുവച്ചത്.