Hridayam remake: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ജനപ്രിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'ഹൃദയം'. 2021ലെ മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 'ഹൃദയ'ത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ വന്‍ വിജയം നേടിയതോടെ ചിത്രം മറ്റ് ഭാഷകളിലേയ്‌ക്കും റീമേക്കിനൊരുങ്ങുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് 'ഹൃദയം' റീമേക്കിനൊരുങ്ങുന്നത്.
Karan Johar to remake Hridayam movie: റീമേക്ക് പ്രഖ്യാപനം മുതല്‍ തന്നെ 'ഹൃദയം' ഹിന്ദി റീമേക്ക് കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്‌റ്റാര്‍ സ്‌റ്റുഡിയോസും ചേര്‍ന്നാണ് 'ഹൃദയ'ത്തിന്‍റെ റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദി റീമേക്കില്‍ പ്രണവിന് പകരക്കാരനായെത്തുന്നത് ആരെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു നാളിതുവരെയും ആരാധകര്‍. ഇപ്പോള്‍ ഇതുസംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
Saif Ali Khan son in Hridayam hindi remake: ബോളിവുഡ് സൂപ്പര്‍താരം സെയ്‌ഫ് അലിഖാന്‍റെ മകന്‍ ഇബ്രാഹിം അലിഖാനെയാണ് ഹിന്ദി റീമേക്കില്‍ നായക സ്ഥാനത്തേയ്‌ക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുനാളായി ഇബ്രാഹിമിന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഇതിനിടെയാണ് 'പ്രണയം' ഹിന്ദി റീമിലേയ്‌ക്ക് ഇബ്രാഹിമിന്‍റെ പേര് പരിഗണിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവില്‍ കരണ്‍ ജോഹറിന്‍റെ 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' എന്ന സിനിമയുടെ അസോസിയേറ്റ് ആണ് ഇബ്രാഹിം.