കേരളം

kerala

ETV Bharat / entertainment

ട്രാഫിക് നിയമ ലംഘനം; പ്രഭാസിന് പിഴ ചുമത്തി പൊലീസ്‌ - ട്രാഫിക്ക്‌ നിയമ ലംഘിച്ച പ്രഭാസിന് പിഴ

Police imposed fine on Prabhas: ട്രാഫിക്ക്‌ നിയമ ലംഘിച്ച പ്രഭാസിന് പിഴ ഈടാക്കി ഹൈദരാബാദ്‌ ട്രാഫിക്‌ പൊലീസ്‌. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ്‌ പിഴ ഈടാക്കിയത്‌.

Police imposed fine on Prabhas  പ്രഭാസിന് പിഴ ചുമത്തി പൊലീസ്‌  ട്രാഫിക്ക്‌ നിയമ ലംഘനം  ട്രാഫിക്ക്‌ നിയമ ലംഘിച്ച പ്രഭാസിന് പിഴ  Prabhas latest movie
ട്രാഫിക്ക്‌ നിയമ ലംഘനം; പ്രഭാസിന് പിഴ ചുമത്തി പൊലീസ്‌

By

Published : Apr 18, 2022, 8:07 AM IST

Updated : Apr 18, 2022, 9:06 AM IST

Police imposed fine on Prabhas: ട്രാഫിക്‌ നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് പിഴ ഈടാക്കി ഹൈദരാബാദ്‌ ട്രാഫിക്‌ പൊലിസ്‌. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലിസ്‌ പിഴ ഈടാക്കിയത്‌. അതേസമയം സംഭവ സമയം പ്രഭാസ്‌ കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ജൂബിലി ഹില്‍സിന് സമീപത്തായിരുന്നു സംഭവം. ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിച്ച ഒരു കാര്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌ പൊലിസിന്‍റെ ശ്രദ്ധയില്‍പ്പെടുകയും പിഴ ഈടാക്കുകയും ചെയ്‌തു. 1600 രൂപയാണ് പൊലിസ്‌ പിഴ ഈടാക്കിയത്‌. നേരത്തെ നടന്‍ നാഗ ചൈതന്യക്കും സമാനമായ രീതിയില്‍ പിഴയടക്കേണ്ടി വന്നിരുന്നു.

Prabhas latest movie: രാധേ ശ്യാം ആണ് പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഫാന്‍റസി മൂഡിലൊരുക്കിയ പ്രണയ കഥയ്‌ക്ക്‌ പൊതുവെ മോശം പ്രതികരണമാണ് ലഭിച്ചത്‌. ഹസ്‌തരേഖ വിദഗ്‌ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ്‌ അവതരിപ്പിച്ചത്‌. 350 കോടി ബഡ്‌ജറ്റിലായിരുന്നു നിര്‍മാണം. രാധാ കൃഷ്‌ണ കുമാര്‍ ആണ് സംവിധാനം നിര്‍വഹിച്ചത്‌.

Also Read: ഹെൽമറ്റില്ലാതെ ബുള്ളറ്റോടിച്ച് വരുൺ ധവാൻ ; പിന്നാലെ ട്രാഫിക് പൊലീസിന്‍റെ വക 'സമ്മാനം'

Last Updated : Apr 18, 2022, 9:06 AM IST

ABOUT THE AUTHOR

...view details