കേരളം

kerala

ETV Bharat / entertainment

ആരാധകന്‍റെ കാല്‍ തൊട്ടുവണങ്ങി ഹൃത്വിക്, അമ്പരപ്പോടെ കാണികള്‍, എറ്റവും ഏളിമയുളള സൂപ്പര്‍സ്റ്റാറെന്ന് നെറ്റിസണ്‍സ് - vikram vedha release date

മുംബൈയില്‍ ഒരു ഇവന്‍റില്‍ അതിഥിയായി ഹൃത്വിക് എത്തിയപ്പോഴാണ് അപ്രതീക്ഷിത നിമിഷങ്ങള്‍ അരങ്ങേറിയത്. ഇതിന്‍റെ വീഡിയോ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

hrithik roshan touches feet of fan  hrithik roshan video  hrithik roshan movie  hrithik roshan viral video  hrithik roshan fans  hrithik roshan humble superstar  netizens laud hrithik roshan humbleness  ആരാധകന്‍റെ കാല് തൊട്ട് വണങ്ങി ഹൃത്വിക്ക്  ഹൃത്വിക്ക് റോഷന്‍  ഹൃത്വിക്ക് റോഷന്‍ വീഡിയോ  ഹൃത്വിക്ക് റോഷന്‍ വൈറല്‍ വീഡിയോ  ഹൃത്വിക്ക് റോഷന്‍ സിനിമ  ഹൃത്വിക്ക് റോഷന്‍ ആരാധകര്‍  വിക്രം വേദ  വിക്രം വേദ ടീസര്‍  vikram vedha teaser  vikram vedha movie  vikram vedha release  vikram vedha release date  ഹൃത്വിക്ക്
ആരാധകന്‍റെ കാല് തൊട്ട് വണങ്ങി ഹൃത്വിക്ക്, അമ്പരപ്പോടെ കാണികള്‍, എറ്റവും ഏളിമയുളള സൂപ്പര്‍സ്റ്റാറെന്ന് നെറ്റിസണ്‍സ്

By

Published : Aug 28, 2022, 7:14 PM IST

ബോളിവുഡില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. റൊമാന്‍റിക്ക് ചിത്രങ്ങളിലൂടെയും മാസ് ആക്ഷന്‍ സിനിമകളിലൂടെയുമാണ് നടന്‍ പ്രേക്ഷകരുടെ മനംകവര്‍ന്നത്. കോയി മില്‍ഗയ, കൃഷ്, സിന്ദഗി ന മിലേഗി ദൊബാര ഉള്‍പ്പെടെയുളളവ ഹൃത്വിക്കിന്‍റെതായി ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണ്.

വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് നടന്‍റേതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാസ് ആക്ഷന്‍ എന്‍റര്‍ടെയ്‌നറിന്‍റെ പ്രമോഷന്‍ തിരക്കുകളിലാണ് നടനുളളത്. അതേസമയം ബോളിവുഡ് സൂപ്പര്‍ താരത്തിന്‍റെതായി ഇറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മുംബൈയില്‍ ശനിയാഴ്‌ച(27.08.2022) നടന്ന ഒരു ഫിറ്റ്‌നെസ് ഇവന്‍റില്‍ ഹൃത്വിക് എത്തിയപ്പോഴുളള ഒരു അപൂര്‍വ നിമിഷമാണ് വീഡിയോയിലുളളത്. ഫിറ്റ്‌നസ് ഇവന്‍റില്‍ കോണ്ടസ്റ്റ് വിന്നറായ ഹൃത്വിക്കിന്‍റെ ഒരു ആരാധകന്‍ നടന്‍റെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. പിന്നാലെ അപ്രതീക്ഷിതമായി തിരിച്ച് ഹൃത്വിക്കും ആരാധകന്‍റെ കാലില്‍ തൊട്ട് വണങ്ങി.

നിറഞ്ഞ കൈയ്യടികളാണ് ഹൃത്വിക്കിന്‍റെ ഈ പ്രവര്‍ത്തിക്ക് പിന്നാലെ കാണികളില്‍ നിന്നുണ്ടായത്. തുടര്‍ന്ന് ആരാധകന് ഗുഡീ ബാഗും വേദിയില്‍ വച്ച് ഹൃത്വിക് സമ്മാനിച്ചു. കോണ്ടസ്റ്റ് ജേതാക്കള്‍ക്കെല്ലാം സൂപ്പര്‍ താരമാണ് ഇത് നല്‍കിയത്. നിറഞ്ഞ കൈയടിയാണ് ഹൃത്വിക് ഫിറ്റ്‌നസ് ഇവന്‍റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സദസില്‍ നിന്ന് ഉണ്ടായത്.

ഹൃത്വിക് റോഷന്‍റെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. നിയോണ്‍ ഗ്രീന്‍ നിറത്തിലുളള ടീഷര്‍ട്ടും വൈറ്റ് ട്രാക്ക്‌സും അണിഞ്ഞാണ് ബോളിവുഡ് സൂപ്പര്‍ താരം ഇവന്‍റില്‍ പങ്കെടുത്തത്. വീഡിയോയ്‌ക്ക്‌ പിന്നാലെ ഹൃത്വിക് അത്രയ്‌ക്കും എളിമയുളള ആളാണ് എന്നാണ് ഒരാള്‍ കമന്‍റിട്ടത്.

എറ്റവും എളിമയുളള സൂപ്പര്‍സ്റ്റാര്‍ എന്ന് മറ്റൊരാളും കുറിച്ചു. എറ്റവും സുന്ദരനായവന്‍, മികച്ചവന്‍, ലെജന്‍ഡ് ഫോര്‍ എ റീസണ്‍ എന്നിങ്ങനെയാണ് മറ്റ് കമന്‍റുകള്‍. സെപ്‌റ്റംബര്‍ 30നാണ് ഹൃത്വിക്കിന്‍റെ വിക്രം വേദയുടെ റിലീസ്. സിനിമ തമിഴില്‍ ഒരുക്കിയ പുഷ്‌കര്‍ ഗായത്രി ദമ്പതികളാണ് ബോളിവുഡിലും ചിത്രം എടുത്തിരിക്കുന്നത്.

സെയ്‌ഫ് അലി ഖാന്‍ വിക്രം ആയും വേദയായി ഹൃത്വിക്കും വേഷമിട്ടിരിക്കുന്നു. വിക്രം വേദ റീമേക്ക് ടീസറിന് വലിയ വരവേല്‍പ്പാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ABOUT THE AUTHOR

...view details