കേരളം

kerala

ETV Bharat / entertainment

ഹൃത്വിക്കിന്‍റെ മകളാണോ? സബക്കൊപ്പം പങ്കുവച്ച ചിത്രത്തിന് നേരെ ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍ - ഹൃത്വിക് റോഷന്‍

യുകെയിലെ അവധി ആഘോഷത്തിനിടെ സബ ആസാദിനൊപ്പം പകര്‍ത്തിയ സെല്‍ഫിയാണ് ഹൃത്വിക് പങ്കുവച്ചിരിക്കുന്നത്. ഹൃത്വിക്കിന്‍റെ മുന്‍ ഭാര്യ സൂസന്ന ഖാനെ ടാഗു ചെയ്‌തും കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

Hrithik Roshan shares Saba Azad picture  Hrithik Saba relationship  Hrithik Roshan trolled  Hrithik Roshan Saba Azad London holiday  Hrithik Roshan Saba Azad latest news  ഹൃത്വിക്കിന്‍റെ മകളാണോ  ഹൃത്വിക്  സബ ആസാദിനൊപ്പം പകര്‍ത്തിയ സെല്‍ഫി  ഹൃത്വിക് റോഷനു നേരെ ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍  ഹൃത്വിക് റോഷന്‍  സബ ആസാദ്
ഹൃത്വിക്കിന്‍റെ മകളാണോ? സബക്കൊപ്പം പങ്കുവച്ച ചിത്രത്തിന് നേരെ ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍

By

Published : Oct 14, 2022, 6:15 PM IST

ഹൈദരാബാദ്:കര്‍വ ചൗത്തിനോടനുബന്ധിച്ച് കാമുകിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെ ബോളിവുഡ് താരം ഹൃത്വിക് റോഷനു നേരെ ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍. യുകെയിലെ അവധി ആഘോഷത്തിനിടെ സബ ആസാദിനൊപ്പം പകര്‍ത്തിയ ചിത്രമാണ് ഹൃത്വിക് പോസ്‌റ്റ്‌ ചെയ്‌തത്‌. ഇതാദ്യമായാണ് കാമുകിക്ക് ഒപ്പമുള്ള ചിത്രം താരം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്‌ക്കുന്നത്.

'ബെഞ്ചില്‍ ഇരിക്കുന്ന പെണ്‍കുട്ടി. ലണ്ടനിലെ 2022 വേനല്‍ക്കാലം. വാന്‍ഗോഗിന്‍റെ അനുഭവങ്ങളില്‍ മുഴുകി', എന്ന തലക്കെട്ടോടെയാണ് ഹൃത്വിക് സബക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടത്. ഹൃത്വിക് ക്ലിക്ക് ചെയ്‌ത സെല്‍ഫിയില്‍ ക്യാമറയില്‍ നിന്ന് അകലെയുള്ള ഒരു ബെഞ്ചില്‍ ഇരിക്കുകയാണ് സബ. സബയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഹൃത്വിക്കും.

ഫോട്ടോക്ക് താഴെ കമന്‍റുമായി സബയും എത്തിയിട്ടുണ്ട്. അലസമായൊരു വേനല്‍ക്കാല പകലില്‍ വാന്‍ഗോഗ്, എന്നാണ് സബ കമന്‍റിട്ടിരിക്കുന്നത്. തന്‍റെ പ്രണയിനിക്ക് സമര്‍പ്പിച്ചുകൊണ്ട് താരം പങ്കുവച്ച ചിത്രത്തെ ട്രോളിക്കൊണ്ടും പലരും കമന്‍റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

സബയോട് ഹൃത്വിക്കിന്‍റെ മകളാണോ എന്ന് ചോദിച്ചിരിക്കുകയാണ് ഒരാള്‍. മറ്റൊരാള്‍ സബയെ കുറിച്ച് 'ആരാണ് അവള്‍' എന്ന് കമന്‍റിട്ടു. മറ്റൊരു അക്കൗണ്ട് ഉടമ ഹൃത്വിക് റോഷന്‍റെ മുന്‍ ഭാര്യ സൂസന്ന ഖാനെ ടാഗ് ചെയ്‌ത് 'നിങ്ങൾ അവിടെയുണ്ടോ?' എന്നും ചോദിച്ചിരിക്കുകയാണ്.

വിമര്‍ശനങ്ങള്‍ക്കിടയിലും ഹൃത്വിക്കിന്‍റെയും സബയുടെയും ചിത്രം ആഘോഷിച്ചവരും ഏറെയാണ്. പ്രണയ ജോഡികളോട് സ്‌നേഹം പ്രകടിപ്പിച്ചവരില്‍ ബോളിവുഡ് നടി റിച്ച ചദ്ദയും ഉള്‍പ്പെടുന്നു. 'ഈ ചിത്രം എന്‍റെ ഹൃദയത്തെ കുളിരണിയിപ്പിക്കുന്നു എന്നാണ്' റിച്ച കുറിച്ചത്.

ഫെബ്രുവരിയിൽ ഹൃത്വിക്കും സബയും ഒരുമിച്ച് ഒരു ഡിന്നറിന് എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമായത്. പിന്നീട്, ഹൃത്വിക്കിന്‍റെ കുടുംബത്തിന്‍റെ ഒത്തുചേരലില്‍ സബ പങ്കെടുത്തതും പാപ്പരാസികള്‍ക്കിടയില്‍ ചര്‍ച്ചയായി. നടൻ കരൺ ജോഹറിന്‍റെ 50-ാം പിറന്നാൾ ആഘോഷത്തിൽ ഇരുവരും കൈകോർത്ത് നടന്നതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.

സെയ്‌ഫ് അലി ഖാനും രാധിക ആപ്‌തെയും അഭിനയിക്കുന്ന വിക്രം വേദയാണ് ഹൃത്വിക്കിന്‍റെ ഏറ്റവും പുതിയ റിലീസ്. ദീപിക പദുക്കോണിനൊപ്പം ഫൈറ്ററിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുക.

ABOUT THE AUTHOR

...view details