ബോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ആരാധകപിന്തുണയുടെ കാര്യത്തില്‍ മുന്‍നിരയിലുളള താരമാണ് ഹൃത്വിക് റോഷന്‍. റൊമാന്‍റിക്ക് ചിത്രങ്ങളിലൂടെ കരിയര്‍ തുടങ്ങിയ താരം മാസ് ആക്ഷന്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍സ്റ്റാറായും മാറി. താരകുടുംബത്തില്‍ നിന്നാണ് ഹിന്ദിയില്‍ തുടക്കം കുറിച്ചതെങ്കിലും തന്‍റെ കഴിവുകൊണ്ട് കൂടിയാണ് ബോളിവുഡിലെ നായകനിരയില്‍ ഹൃത്വിക് തന്‍റെതായ ഇടം കണ്ടെത്തിയത്.
സിനിമയില്‍ ഇടയ്‌ക്കിടെ ഇടവേളകള്‍ ഉണ്ടാവാറുണ്ടെങ്കിലും അപ്പോഴെല്ലാം ശക്തമായ തിരിച്ചുവരവാണ് ഹൃത്വിക് നടത്താറുളളത്. വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് സൂപ്പര്‍താരത്തിന്‍റെ പുതിയ ചിത്രം. അതേസമയം സിനിമയുടെ പ്രചാരണ വേളയില്‍ ഹൃത്വിക്ക് നടത്തിയ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ നിറയുന്നത്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഡോക്‌ടര്‍മാര്‍ തനിക്ക് നല്‍കിയ ഉപദേശമാണ് നടന്‍ വെളിപ്പെടുത്തിയത്. ആരോഗ്യം നല്ലതല്ലാത്തതിനാല്‍ സിനിമയില്‍ ആക്ഷനും ഡാന്‍സും ചെയ്യാന്‍ പറ്റില്ലെന്നാണ് ഹൃത്വിക്കിനോട് അന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഡോക്‌ടര്‍മാരുടെ വാക്കുകളെ വെല്ലുവിളിയായെടുത്ത് അത്തരത്തിലുളള സിനിമകള്‍ക്കായി നടന്‍ ആരോഗ്യത്തിലും ശാരീരിക ക്ഷമതയിലും ശ്രദ്ധ കൊടുക്കാന്‍ തുടങ്ങി.