Hrithik Roshan praises Pathaan: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'പഠാനെ' പ്രശംസിച്ച് ഹൃത്വിക് റോഷന്‍. ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വല്‍സാണ് 'പഠാനി'ലേതെന്ന് ഹൃത്വിക് റോഷന്‍. ട്വിറ്ററിലൂടെയായിരുന്നു ഹൃത്വിക്കിന്‍റെ പ്രതികരണം.
Hrithik Roshan praising tweet: 'എന്തൊരു യാത്രയാണിത്. അവിശ്വസനീയമായ കാഴ്‌ച, ചിലത് ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകള്‍. നല്ല തിരക്കഥ. അതിശയിപ്പിക്കുന്ന സംഗീതം, ഞെട്ടിക്കുന്ന ട്വിസ്‌റ്റുകള്‍. സിദ് (സിദ്ധാര്‍ഥ് ആനന്ദ്) നിങ്ങള്‍ അത് വീണ്ടും നേടി. ആദി (ആദിത്യ ചോപ്ര) നിങ്ങളുടെ ധൈര്യം എന്നെ അമ്പരപ്പിക്കുന്നു. ഷാരൂഖിനും ദീപികയ്‌ക്കും ജോണിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍'-ഹൃത്വിക് റോഷന്‍ കുറിച്ചു.
Pathaan release: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25നാണ് 'പഠാന്‍' തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പാണ് ലഭിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും 'പഠാനു'ണ്ടായിരുന്നു.
Pathaan box office collection: മൂന്ന് ദിനം കൊണ്ട് ചിത്രം 300 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. 55 കോടി രൂപയായിരുന്നു 'പഠാന്‍റെ' ആദ്യ ദിന ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷന്‍. സിനിമയുടെ ഹിന്ദി പതിപ്പിന് മാത്രമായിരുന്നു ഈ കലക്ഷന്‍. 'പഠാന്‍റെ' ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ക്ക് ആദ്യ ദിനത്തില്‍ രണ്ട് കോടി രൂപയാണ് ലഭിച്ചത്. പഠാന്‍ റിലീസ് ദിനം ലോകമൊട്ടാകെ വാരിയത് 100 കോടിയാണ്. 235 കോടി രൂപയാണ് രണ്ടാം ദിനത്തിലെ ഷാരൂഖ് ചിത്രത്തിന്‍റെ ഗ്രോസ് കലക്ഷന്‍