ഹൈദരാബാദ് :ബോളിവുഡിന്‍റെ മിന്നും താരങ്ങളായ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഫൈറ്റർ' (Hrithik Roshan and Deepika Padukone starrer Fighter). ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഏരിയൽ ആക്ഷൻ ത്രില്ലറിൽ അനിൽ കപൂറും ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
സിനിമയുടെ ടീസർ റിലീസുമായി ബന്ധപ്പെട്ടാണ് അണിയറ പ്രവർത്തകർ സുപ്രധാന അറിയിപ്പ് പുറത്തുവിട്ടത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടീസർ നാളെ റിലീസ് ചെയ്യും (Fighter Teaser Release Tomorrow). നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. ഇനി ടീസറിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ മാഗ്നം ഓപ്പസ് ചിത്രമാണ് 'ഫൈറ്റർ'. സിദ്ധാർഥ് ആനന്ദ് (Siddharth Anand) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാൻ നായകനായി, തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
READ MORE:'പോരാട്ടങ്ങളിൽ വിജയിക്കൂ' ; 'ഫൈറ്റർ' മോഷൻ പോസ്റ്ററിന് കയ്യടിച്ച് ഷാരൂഖ് ഖാൻ
വരും വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ഫൈറ്റർ'. റേഡിയോഗ്രാം സന്ദേശത്തിന്‍റെ രൂപത്തിലാണ് ടീസറിന്‍റെ റിലീസ് തീയതി പുറത്തുവന്നത്. 'ടീസർ റിലീസ് ഡിസംബർ 8ന് രാവിലെ 11 മണിക്ക്'- റേഡിയോഗ്രാമിൽ പ്രേക്ഷകർക്കുള്ള ഒരു പ്രധാന സന്ദേശമെന്നോണം വ്യത്യസ്‌തമായ രീതിയിലാണ് തീയതി പുറത്തുവന്നത്.