കേരളം

kerala

ETV Bharat / entertainment

വീണ്ടും നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ഹണി റോസ്; സൂപ്പര്‍താരത്തിനൊപ്പം ഷാംപെയിന്‍ നുകര്‍ന്ന് ഹണി റോസ് - വീരസിംഹ റെഡ്ഡി

വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഹണി റോസിന്‍റെ മൂന്നാമത്തെ തെലുഗു ചിത്രമായിരുന്നു വീരസിംഹ റെഡ്ഡി...

Honey Rose to team up with Nandamuri Balakrishna  Honey Rose  Nandamuri Balakrishna  വീണ്ടും നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ഹണി റോസ്  നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ഹണി റോസ്  നന്ദമൂരി ബാലകൃഷ്‌ണ  ഹണി റോസ്  ഷാംപെയിന്‍ നുകര്‍ന്ന് ഹണി റോസ്  വീരസിംഹ റെഡ്ഡി  വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷ ചിത്രങ്ങള്‍
വീണ്ടും നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ഹണി റോസ്

By

Published : Jan 25, 2023, 11:04 AM IST

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്‌ണ. നന്ദമൂരിയുടെ 'വീരസിംഹ റെഡ്ഡി' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 'വീരസിംഹ റെഡ്ഡി'യില്‍ ഹണി റോസും ശ്രുതി ഹാസനുമാണ് നായികമാരായി എത്തിയത്.

വീണ്ടും നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം ഹണി റോസ്

'വീരസിംഹ റെഡ്ഡി'യുടെ വിജയത്തോടെ തെലുഗു പ്രേക്ഷകര്‍ക്കിടയില്‍ ഹണി റോസ് ശ്രദ്ധ നേടിയിരുന്നു. ഇതോടെ താരത്തിന് അടുത്ത ഓഫറും വന്നു കഴിഞ്ഞു. നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം വീണ്ടും താരം ഒന്നിയ്‌ക്കുകയാണ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുഗു ചിത്രത്തിലാണ് ഹണി റോസ് വേഷമിടുക.

വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷ ചിത്രങ്ങള്‍

'വീരസിംഹ റെഡ്ഡി'യുടെ വിജയാഘോഷ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പാര്‍ട്ടിയില്‍ നന്ദമൂരി ബാലകൃഷ്‌ണയുമായി കൈകോര്‍ത്ത് ഷാംപെയിന്‍ നുകരുന്ന ഹണി റോസിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ വൈറലാവുന്നത്. ഹണി റോസ് തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

സൂപ്പര്‍താരത്തിനൊപ്പം ഷാംപെയിന്‍ നുകര്‍ന്ന് ഹണി റോസ്

ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുഗു ചിത്രമാണ് 'വീരസിംഹ റെഡ്ഡി'. സിനിമയില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്‌. ചിത്രത്തിലെ ഹണി റോസിന്‍റെ പ്രകടനത്തെ ബാലകൃഷ്‌ണനും പ്രശംസിച്ചിരുന്നു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഹണി റോസ് എന്നും തെലുഗുവില്‍ വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നു എന്നുമായിരുന്നു നന്ദമൂരി ബാലകൃഷ്‌ണ പറഞ്ഞത്.

ഹണി റോസും ശ്രുതി ഹാസനുമായിരുന്നു നായികമാര്‍

'വീരസിംഹ റെഡ്ഡി'യില്‍ ഇരട്ട വേഷത്തിലാണ് നന്ദമൂരി ബാലകൃഷ്‌ണ എത്തിയത്. വരലക്ഷ്‌മി ശരത് കുമാര്‍, ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മാണം. 100 കോടി ക്ലബ്ബിലും 'വീരസിംഹ റെഡ്ഡി' ഇടംപിടിച്ചിരുന്നു. നന്ദമൂരി ബാലകൃഷ്‌ണയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് 'വീരസിംഹ റെഡ്ഡി'. കഴിഞ്ഞ വര്‍ഷം റിലീസായ 'അഖണ്ഡ'യാണ് താരത്തിന്‍റെ ആദ്യ 100 കോടി ക്ലബ് ചിത്രം.

വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷ ചിത്രങ്ങള്‍

Also Read:Akhanda enters 100 crore club: 'മരക്കാറി'നൊപ്പം എത്തിയ 'അഖണ്ഡ' വന്‍ ഹിറ്റ്‌; ആദ്യ 100 കോടിയുമായി നന്ദമൂരി ബാലകൃഷ്‌ണ

ABOUT THE AUTHOR

...view details