എറണാകുളം :ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന 'റേച്ചൽ' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ആരംഭിച്ചു (Honey Rose Starring Abrid Shine's Rachel). ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു, സലിം കുമാർ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്‍റ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് റേച്ചലിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ- പ്രിജിൻ ജി പി, പ്രൊജക്‌ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം, കഥ-രാഹുൽ മണപ്പാട്ട്, സംഗീതം,ബിജിഎം-അങ്കിത് മേനോൻ, എഡിറ്റർ- മനോജ്
പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, ആർട്ട്- റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ്-രതീഷ് വിജയൻ, കോസ്‌റ്റ്യൂംസ്- ജാക്കി, സ്‌റ്റിൽസ്- നിദാദ് കെ.എൻ, പരസ്യകല-ടെൻ പോയിന്‍റ്, പ്രമോഷൻ സ്‌റ്റിൽസ്- വിഷ്‌ണു ഷാജി.