ഹോംബാലെ ഫിലിംസിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'യുവ' 2023 ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ 'കാന്താര'യ്‌ക്ക് ശേഷം ഹോംബാലെ ഫിലിംസൊരുക്കുന്ന ചിത്രമാണിത്. കന്നഡ ഇതിഹാസ താരം ഡോ. രാജ്‌കുമാറിന്‍റെ ചെറുമകന്‍ യുവ രാജ്‌കുമാറിന്‍റെ ആദ്യ ചിത്രം കൂടിയാണ് ഇത്.
ഫാമിലി ഡ്രാമ ജോണറിലൊരുങ്ങുന്ന ചിത്രം സന്തോഷ് ആനന്ദ് റാമാണ് സംവിധാനം ചെയ്യുന്നത്. കാന്താരയുടെ സംഗീത സംവിധായകന്‍ ബി അജനീഷ് ലോകനാഥാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. സിരിഷ കുടവള്ളിയാണ് ഛായാഗ്രഹണം.
ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് ആക്ഷന്‍ സീക്വന്‍സുകളായിരിക്കും. എന്നാല്‍, മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള വൈകാരികമായ കഥയാകും സിനിമ പറയുന്നതെന്ന് സംവിധായകന്‍ സന്തോഷ് ആനന്ദ് റാം വ്യക്തമാക്കി. കെജിഎഫിലൂടെ ഉള്‍പ്പടെ മലയാളികള്‍ക്കും സുപരിചിതനായ പ്രശസ്‌ത നടന്‍ അച്യുത് കുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിെലെത്തുന്നുണ്ടെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
യുവയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം ആദ്യം കന്നഡയില്‍ മാത്രമാകും റിലീസ് ചെയ്യുക.
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ അവസാനം പുറത്തിറങ്ങിയ കാന്താര ബോക്‌സ് ഓഫിസില്‍ നിന്ന് 400 കോടിയോളം രൂപയാണ് കലക്‌ട് ചെയ്‌തത്. കെജിഎഫ് ഉള്‍പ്പടെയുള്ള ഇവരുടെ മുന്‍ ചിത്രങ്ങളും ബോക്‌സ് ഓഫിസില്‍ തരംഗം സൃഷ്‌ടിച്ചവയാണ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ടൈസണ്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ഹോംബാലെ ഫിലിംസ്.
'ഓഗസ്റ്റ് 16 , 1947' സ്വാതന്ത്ര്യ സമരകാലത്തെ ഒരു പ്രണയം :ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍എ ആര്‍ മുരുഗദോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'ഓഗസ്റ്റ് 16, 1947' ന്‍റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വരുന്ന ഏപ്രില്‍ 7നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. നവാഗതനായ എന്‍ എസ് പൊന്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഗൗതം കാര്‍ത്തിക്കാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദ ഫിഫ്‌ത്ത് എലമെന്‍റ്, കാലണ്ടര്‍ ഗേള്‍, ഹെല്‍റെയ്‌സര്‍ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധയനായ ഇംഗ്ലീഷ് നടന്‍ റിച്ചാർഡ് ആഷ്‌ടണും 'ഓഗസ്റ്റ് 16,1947' ല്‍ എത്തുന്നുണ്ട്. രേവതി, പുഗഴ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
എ ആര്‍ മുരുഗദോസ്, ഓം പ്രാശ് ഭട്ട്, നര്‍സിറാം ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യ ജോഷിയാണ് സഹനിർമ്മാതാവ്. തമിഴിന് പുറമെ മലയാളം, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
കങ്കണാ റണാവത്ത്, ഷാഹിദ് കപൂര്‍, സെയ്‌ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി 2017ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം രംഗൂണ്‍ ആണ് എ ആര്‍ മുരുഗദോസ് അവസാനമായി നിര്‍മ്മിച്ചത്. ഇതിന് ശേഷം തമിഴ് സൂപ്പര്‍ താരങ്ങളായ വിജയ് അഭിനയിച്ച സര്‍ക്കാര്‍, രജനികാന്ത് നായകനായെത്തിയ ദര്‍ബാര്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തിരുന്നു.
Also Read:പുഷ്‌പയ്‌ക്ക് ശേഷം അല്ലു അര്‍ജുന്‍ സന്ദീപ് റെഡ്ഡിക്കൊപ്പം