ഫഹദ് ഫാസിലിനെ നായകനാക്കി പവന്‍ കുമാര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ധൂമം'. ചിത്രത്തിലെ ഫഹദിന്‍റെ ഭാഗം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍. 'കെജിഎഫി'ലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ഹോംബാലെ ഫിലിംസാണ് 'ധൂമ'ത്തിന്‍റെയും നിര്‍മാതാക്കള്‍. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് സിനിമയുടെ നിര്‍മാണം.
ഒക്‌ടോബര്‍ ഒമ്പതിനാണ് ചിത്രീകരണം ആരംഭിച്ചത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യുവും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രീത ജയരാമന്‍ ആണ് ഛായാഗ്രഹണം. പൂര്‍ണചന്ദ്ര തേജസ്വി സംഗീത സംവിധാനവും നിര്‍വഹിക്കും. മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും.
പൃഥ്വിരാജ് നായകനായെത്തുന്ന 'ടൈസണ്‍' എന്ന ചിത്രവും ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. പൃഥ്വിരാജ് തന്നെയാണ് 'ടൈസണ്‍' എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ സംവിധാനവും. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിന് പുറമെ, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തും.
അതേസമയം ഫഹദിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'മലയന്‍കുഞ്ഞ്'. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌ത സിനിമയിലെ ഫഹദിന്‍റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 22ന് തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഓഗസ്‌റ്റ് 11ന് ഒടിടിയിലും റിലീസിനെത്തി. തമിഴില്‍ 'വിക്ര'മാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.
Also Read:ത്രെഡ് കേട്ടപ്പോള്‍ തന്നെ കൗതുകം തോന്നിയെന്ന് ഫഹദ് ; ആ ടീമിനൊപ്പം ഒരു പടം ആഗ്രഹിച്ചിരുന്നുവെന്ന് ബിജു മേനോന്‍