കേരളം

kerala

ETV Bharat / entertainment

മഞ്ഞ് മാറ്റുന്നതിനിടെ അപകടം; നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍ - ഗുരുതരാവസ്ഥയിലാണ് ജെറമി റെന്നര്‍

ജെറമി റെന്നറെ ആകാശ മാര്‍ഗമാണ് ആശുപത്രിയിലെത്തിച്ചത്. പുതുവത്സര തലേന്ന് കനത്ത മഞ്ഞു വീഴ്‌ചയായിരുന്നു താരം താമസിച്ചിരുന്ന പ്രദേശത്ത്.

Hollywood actor Jeremy Renner critical  Jeremy Renner critical  Jeremy Renner  Renner critical after accident while plowing snow  മഞ്ഞ് മാറ്റുന്നതിനിടെ അപകടം  നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍  ജെറമി റെന്നര്‍  ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍  ആകാശ മാര്‍ഗമാണ് ആശുപത്രിയിലെത്തിച്ചത്  പുതുവത്സര തലേന്ന് കനത്ത മഞ്ഞു വീഴ്‌ച  ഹോളിവുഡ് താരം ജെറമി റെന്നര്‍ക്ക് അപകടം  ജെറമി റെന്നര്‍ക്ക് അപകടം  ഗുരുതരാവസ്ഥയിലാണ് ജെറമി റെന്നര്‍  ജെറമി റെന്നര്‍ക്ക് മികച്ച പരിചരണം ലഭിക്കുന്നു
നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍

By

Published : Jan 2, 2023, 4:24 PM IST

Updated : Jan 2, 2023, 4:41 PM IST

നെവാഡയിലെ റെനോയില്‍ കനത്ത മഞ്ഞ് വീഴ്‌ചയില്‍ ഹോളിവുഡ് താരം ജെറമി റെന്നര്‍ക്ക് അപകടം. മഞ്ഞ് നീക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരാവസ്ഥയിലാണ് ജെറമി റെന്നര്‍. താരത്തിന്‍റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഞായറാഴ്‌ചയായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ നടനെ ആകാശ മാര്‍ഗം ആശുപത്രിയിലെത്തിച്ചു. ജെറമി റെന്നറെ ആകാശ മാര്‍ഗം ആശുപത്രിയിലെത്തിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആശുപത്രിയില്‍ ജെറമി റെന്നര്‍ക്ക് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം അപകടനില തരണം ചെയ്‌തെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണ് തുടരുന്നതെന്ന്‌ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ഷങ്ങളായി വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിച്ച് വരുന്നത്. പുതുവത്സര രാവില്‍ താരത്തിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായിരുന്നു. മഞ്ഞു വീഴ്‌ചയെ തുടര്‍ന്ന് വാഷോവിലെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.

'മിഷന്‍ ഇംപോസിബിള്‍', 'അമേരിക്കന്‍ ഹസില്‍', 'ദ ടൗണ്‍', '28 വീക്ക്‌സ്‌ ലേറ്റര്‍', 'ബാക് ഹോം എഗെയ്‌ന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ജെറമി റെന്നര്‍. മാര്‍വെല്ലിന്‍റെ 'അവഞ്ചേഴ്‌സി'ലൂടെയാണ് ജെറമി റെന്നര്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. 'ക്യാപ്‌റ്റന്‍ അമേരിക്ക' ആണ് താരത്തിന്‍റെ മറ്റൊരു പ്രധാന ചിത്രം.

'ദി ഹർട്ട് ലോക്കർ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് താരം 2010ല്‍ ഓസ്‌കര്‍ പുരസ്‌കാരത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 'ദ ടൗണ്‍' എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള നോമിനേഷനും അദ്ദേഹത്തെ തേടിയെത്തി.

അമേരിക്കന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ പാരാമൗണ്ട് പ്ലസ്സില്‍ സ്‌ട്രീം ചെയ്യുന്ന 'മേയര്‍ ഓഫ്‌ കിംഗ്‌സ്‌ടൗണ്‍' ആണ് താരത്തിന്‍റെ പുതിയ പ്രോജക്‌ട്‌. അമേരിക്കന്‍ ക്രൈം ത്രില്ലര്‍ സീരീസാണ് 'മേയര്‍ ഓഫ്‌ കിംഗ്‌സ്‌ടൗണ്‍'. 'മേയര്‍ ഓഫ്‌ കിംഗ്‌സ്‌ടൗണ്‍' രണ്ടാം സീസണ്‍ ജനുവരി 15 മുതല്‍ സ്‌ട്രീമിംഗ് ആരംഭിക്കും. ടെയിലര്‍ ഷെറിഡനും ഹഗ് ദില്ലനും ചേര്‍ന്നാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

Last Updated : Jan 2, 2023, 4:41 PM IST

ABOUT THE AUTHOR

...view details