എറണാകുളം: സിനിമ റിലീസ് ചെയ്‌ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം(High Court Reacts About Negative Reviews Of Movies). ഫോൺ കയ്യിലുണ്ടെങ്കിൽ എന്തും ചെയ്യാം എന്ന അവസ്ഥയാണ്. ബ്ലാക്ക് മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടത്. ഇവർക്കെതിരെ പൊലീസ് നടപടി എടുക്കണം, റിവ്യൂ ബോംബിങ് മൂലം സിനിമ വ്യവസായം നശിക്കാൻ പാടില്ല.
ഇത്തരം പ്രവണതകൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്തുചെയ്‌തുവെന്നും കോടതി ചോദ്യമുന്നയിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്ത് വന്നതെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. റിവ്യൂ ബോംബിങ് തടയാൻ നിലവിൽ പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.