കേരളം

kerala

ETV Bharat / entertainment

Hema Malini's 75th Birthday Bash : 75ാം ജന്മദിനം ആഘോഷമാക്കി 'ബോളിവുഡ് ഡ്രീം ഗേൾ' ഹേമമാലിനി ; ചുവടുകൾവച്ച് രേഖയും - ഒക്‌ടോബർ 16 ഹേമമാലിനി പിറന്നാൾ

Bollywood's Dream Girl Hema Malini's Birthday : തിങ്കളാഴ്‌ച മുംബൈയിൽ നടന്ന ഹേമമാലിനിയുടെ പിറന്നാൾ ആഘോഷം കളറാക്കി ബോളിവുഡ് താരനിര.

Etv BharatHema Malini 75th birthday  Hema Malini 75th birthday party  celebrities at Hema Malini 75th birthday party  Rekha dance at Hema Malini 75th birthday party  Hema Malini Dharmendra  Hema Malini  Hema Malini birthday  ബോളിവുഡ് ഡ്രീം ഗേൾ ഹേമമാലിനി  ഹേമമാലിനി  ഹേമമാലിനിയ്‌ക്ക് പിറന്നാൾ  ഹേമമാലിനിയുടെ പിറന്നാൾ  ഒക്‌ടോബർ 16 ഹേമമാലിനി പിറന്നാൾ  ഹേമമാലിനിയുടെ ജന്മദിനം
Hema Malini's 75th birthday bash

By ETV Bharat Kerala Team

Published : Oct 17, 2023, 2:25 PM IST

ഹൈദരാബാദ് : ബോളിവുഡിന്‍റെ ഡ്രീം ഗേൾ എന്ന് അറിയപ്പെടുന്ന ഹേമമാലിനിയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ (ഒക്‌ടോബർ 16, തിങ്കളാഴ്‌ച). തന്‍റെ 75-ാം ജന്മദിനം പൊലിമ ഒട്ടും ചോരാതെ ആഘോഷമാക്കുകയായിരുന്നു അഭിനേത്രിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഹേമമാലിനി. ഒരു കാലത്ത് ബോളിവുഡിന്‍റെയും ഇന്ത്യൻ സിനിമയുടെ തന്നെയും മുഖമായിരുന്ന ഹേമമാലിനിയുടെ പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ചലച്ചിത്ര മേഖലയിലെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു (Hema Malini's 75th Birthday Bash).

ഇപ്പോഴിതാ പരിപാടിയിൽ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിൽ കുടുംബാംഗങ്ങൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കും ഒപ്പമാണ് തന്‍റെ പിറന്നാൾ താരം ആഡംബരപൂർണമായി ആഘോഷിച്ചത്. ഹേമമാലിനിയുടെ ഭർത്താവും നടനുമായ ധർമ്മേന്ദ്രയും മക്കളായ അഹാനയും ഇഷ ഡിയോളും ആഘോഷത്തിൽ പങ്കുചേർന്നു.

ഇവർക്കൊപ്പം കേക്കുമുറിച്ചും ആടിപ്പാടിയും അവർ സന്തോഷം പങ്കുവയ്‌ക്കുന്നതായി വീഡിയോയിൽ കാണാം. ബോളിവുഡിലെ 'ഐക്കോണിക് ദമ്പതികളുടെ' വീഡിയോകളും ഫോട്ടോസുകളുമെല്ലാം ആരാധകരുടെ ഹൃദയം കവരുന്നതായി. 1981ൽ രാജേഷ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ച 'കുദ്രത്ത്' എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുകൾവച്ചാണ് ഹേമ വേദിയിലേക്കെത്തിയത്.

പിന്നാലെ മുതിർന്ന താരം രേഖയും വേദിയിലേക്കെത്തി. 'ക്യാ ഖൂബ് ലഗ്‌തി ഹോ' എന്ന പ്രശസ്‌ത ഗാനത്തിന്‍റെ ഈരടികൾക്കൊപ്പം ഇരുവരും ചുവടുകൾ വച്ചപ്പോൾ അത് ആരാധകർക്ക് ഇരട്ടി മധുരമായി. ബോളിവുഡിന്‍റെ പഴയകാല ഓർമകളിലേക്ക് കൂടിയാണ് ഇരുവരും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. ഇരുവരുടെയും ഹൃദയ സ്‌പർശിയായ സൗഹൃദത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ആഘോഷ രാവിൽ ജൂഹി ചൗളയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ഹേമമാലിനിയുടെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ജയ ബച്ചൻ, പദ്‌മിനി കോലാപുരെ, സൽമാൻ ഖാൻ, രാജ്‌കുമാർ റാവു, വിദ്യ ബാലൻ, ആയുഷ്‌മാൻ ഖുറാന, ശിൽപ ഷെട്ടി, രവീണ ടണ്ടൻ, മാധുരി ദീക്ഷിത് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഹേമ ജീവിതത്തിൽ പകർന്നാടിയ അമ്മ, ഭാര്യ, മുത്തശ്ശി, നർത്തകി, രാഷ്‌ട്രീയക്കാരി എന്നിങ്ങനെയുള്ള വിവിധ റോളുകൾ കൂടി എടുത്തുകാണിച്ച്, ഹൃദയസ്‌പർശിയായ കുറിപ്പോടെയാണ് മകൾ ഇഷ ഡിയോൾ അമ്മയ്‌ക്ക് ജന്മദിനാശംസകൾ നേർന്നത്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മൻ‌കുടി എന്ന സ്ഥലത്ത് 1948 ഒക്‌ടോബർ 16നായിരുന്നു ഹേമമാലിനിയുടെ ജനനം. വിഎസ്‌ആർ ചക്രവർത്തി, ഹയ ലക്ഷ്‌മി എന്നിവരായിരുന്നു മാതാപിതാക്കൾ. 1961 ൽ പുറത്തിറങ്ങിയ 'ഇതു സത്തിയം' എന്ന തമിഴ് സിനിമയിലൂടെയാണ് അവർ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ബോളിവുഡിലേക്ക് ചുവടുമാറ്റിയ ഹേമ, 1970കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രധാന നടിയായി മാറി.

ALSO READ:Happy Birthday Rekha : രേഖ @ 69 ; ബോളിവുഡ് അടക്കിവാണ ആ കൂട്ടുകെട്ട് ; വിസ്‌മയിപ്പിച്ച സിനിമകളിലേക്കൊരു മടക്കം

2003 മുതൽ 2009 വരെ ബിജെപിയെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ അംഗമായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്കും ഹേമമാലിനി തെരഞ്ഞെടുക്കപ്പെട്ടു.

ABOUT THE AUTHOR

...view details