കേരളം

kerala

ETV Bharat / entertainment

വേര്‍പിരിഞ്ഞ്‌ ടൈഗര്‍ ഷ്‌റോഫും ദിഷ പഠാണിയും - Tiger Shroff Disha Patani breakup

Tiger Shroff Disha Patani relationship: ടൈഗറുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ദിഷ നല്‍കിയ മറുപടിയില്‍ വേര്‍പിരിയല്‍ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. അടുത്തിടെ ദിഷ പങ്കെടുത്ത ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിയിലാണ് ദിഷ ടൈഗറെ പുകഴ്‌ത്തിയത്.

Tiger Shroff Disha Patani breakup  Tiger Shroff Disha Patani relationship  Tiger Shroff Disha Patani latest updates  Tiger Shroff Disha Patani breakup  വേര്‍പിഞ്ഞ്‌ ടൈഗര്‍ ഷ്‌റോഫും ദിഷ പഠാണിയും
വേര്‍പിഞ്ഞ്‌ ടൈഗര്‍ ഷ്‌റോഫും ദിഷ പഠാണിയും

By

Published : Jul 27, 2022, 5:03 PM IST

Tiger Shroff Disha Patani parted ways: ബോളിവുഡിലെ പ്രണയ ജോഡികള്‍ ടൈഗര്‍ ഷ്‌റോഫും നടി ദിഷ പഠാണിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയിലടക്കം മാധ്യമശ്രദ്ധ നേടുകയാണ്. തങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്ത ഇരു താരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tiger Shroff Disha Patani parted ways: ഒരു ദേശീയ മാധ്യമമാണ് ടൈഗര്‍ ഷ്‌റോഫ്‌ - ദിഷ പഠാണി വേര്‍പിരിയല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയ ബന്ധവും ഇരുവരും നാളിതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും താരങ്ങളുടെ അവധി ദിനങ്ങള്‍ പലപ്പോഴും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട്‌.

ദിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌'. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയ ചടങ്ങില്‍ ദിഷ ടൈഗറിനെ പുകഴ്‌ത്തിയിരുന്നു. കാമുകനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ദിഷ ഉത്തരം നല്‍കുമ്പോള്‍ ഇരുവരും വേര്‍പിരിയുന്നതിന്‍റെ ഒരു ലക്ഷണവും പ്രകടമായിരുന്നില്ല.

Tiger Shroff Disha Patani breakup: അതേസമയം ടൈഗറിന്‍റെയും ദിഷയുടെയും ബന്ധം വളരെ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍ ദിഷയേയും ടൈഗറെയും വളരെയധികം ആരാധിക്കുന്നവര്‍ക്ക് ഇതൊരു നിരാശ വാര്‍ത്തയായിരിക്കും.

അതേസമയം ആറ്‌ വർഷമായി ദിഷയും ടൈഗറും പരസ്‌പരം കാണുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും അവധിക്കാലം ഒന്നിച്ച് ചെലവഴിക്കുക പതിവാണ്. പൊതു ചടങ്ങുകളിലും ഇരുവരും ഒന്നിച്ച്‌ പ്രത്യക്ഷപ്പെടാറുണ്ട്. ഇതോടെയാണ് ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

അഹ്‌മദ് ഖാന്‍ സംവിധാനം ചെയ്‌ത 'ബാഘി 2'ല്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. നാഗ്‌ അശ്വിന്‍റെ വരാനിരിക്കുന്ന ചിത്രം 'പ്രോജക്‌ട്‌ കെ' ആണ് ദിഷയുടെ ഏറ്റവും പുതിയ സിനിമ. അമിതാഭ്‌ ബച്ചന്‍, ദീപിക പദുക്കോണ്‍, പ്രഭാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'പ്രോജക്‌ട് കെ'.

'ഗണ്‍പത്: ഭാഗം 1' ആണ് ടൈഗറിന്‍റെ ഏറ്റവും പുതിയ ചിത്രം. അക്ഷയ്‌ കുമാറിനൊപ്പമുള്ള 'ബടേ മിയാന്‍ ചോട്ടെ മിയാന്‍' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. ക്രിസ്‌മസ് റിലീസായി സിനിമ പുറത്തിറങ്ങും. വാര്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ്‌ ആനന്ദ്‌ സംവിധാനം ചെയ്യുന്ന 'റാംബോ'യും ടൈഗറിന്‍റെ പുതിയ ചിത്രങ്ങളിലൊന്നാണ്.

Also Read: 'ഏറ്റവും മനോഹരമായ ആത്മാവ്' ; ടൈഗർ ഷ്രോഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌ കാമുകി

ABOUT THE AUTHOR

...view details