കേരളം

kerala

ETV Bharat / entertainment

നാടക കലാകാരന്മാരുടെ കൂട്ടായ്‌മയിൽ 'ഹത്തനെ ഉദയ' ; വടക്കേ മലബാറിന്‍റെ പൗരാണിക കഥ തിരശീലയിലേക്ക് - ഹത്തനെ ഉദയ

Hathane Udaya movie : കാസർകോട്ടെ നാടക കലാകാരന്മാരുടെ കൂട്ടായ്‌മയിൽ നിന്നും ഒരു സിനിമ. കുഞ്ഞിരാമ പണിക്കരാണ് 'ഹത്തനെ ഉദയ' കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Hathane Udaya movie  theater artistes movie  ഹത്തനെ ഉദയ  നാടക കലാകാരന്മാരുടെ സിനിമ
Hathane Udaya movie

By ETV Bharat Kerala Team

Published : Jan 10, 2024, 1:32 PM IST

കാസർകോട്ടെ തൃക്കരിപ്പൂർ നാടക കലാകാരന്മാരുടെ കൂട്ടായ്‌മയിൽ ഒരുങ്ങുന്ന ചിത്രം 'ഹത്തനെ ഉദയ'യ്‌ക്ക് തുടക്കം (Hathane Udaya movie). കുഞ്ഞിരാമ പണിക്കർ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. തൃക്കരിപ്പൂർ സി എച്ച് മുഹമ്മദ് കോയ സ്‌മാരക ടൗൺ ഹാളിൽവച്ചായിരുന്നു ചടങ്ങ്.

ടി ഐ മധുസൂദനൻ എംഎൽഎ ടൈറ്റിൽ പ്രകാശനവും സ്വിച്ചോൺ കർമവും നിർവഹിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ ബാവ ചടങ്ങിൽ മുഖ്യാതിഥിയായി (Hathane Udaya Pooja and switch on). നാട്യധർമ്മി ക്രിയേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'ഹത്തനെ ഉദയ' വടക്കേ മലബാറിലെ പൗരാണികമായ നേർക്കാഴ്‌ചകളാണ് ദൃശ്യവത്കരിക്കുന്നത്.

കാസർകോട്ടെ നാടക കലാകാരന്മാരുടെ കൂട്ടായ്‌മയിൽ 'ഹത്തനെ ഉദയ'

മുഹമ്മദ് എ ആണ് 'ഹത്തനെ ഉദയ' സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് ബിനു നെപ്പോളിയനും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് എബി സാമുവൽ ആണ്.

പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്, പ്രൊഡക്ഷൻ ഡിസൈനർ - കൃഷ്‌ണൻ കോളിച്ചാൽ, ആർട്ട് ഡയറക്‌ടർ - അഖിൽ, മേക്കപ്പ് - രജീഷ് ആർ പൊതാവൂർ, വസ്‌ത്രാലങ്കാരം - അരവിന്ദ് കെ ആർ, സ്റ്റിൽസ് - ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റജിൽ കെ സി, സംവിധാന സഹായികൾ - രഞ്ജിത്ത് മഠത്തിൽ, ലെനിൻ ഗോപിൻ, നിവിൻ നാലപ്പാടൻ, അഭിഷേക് കെ ലക്ഷ്‌മണൻ, ആക്ഷൻ - അഷ്റ‌ഫ് ഗുരുക്കൾ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - മന്‍സൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ മാനേജർ - നസ്‌റുദ്ദീൻ, പി ആർ ഒ - എ എസ് ദിനേശ്.

'ഹത്തനെ ഉദയ'യ്‌ക്ക് തുടക്കം

ശിവ ദാമോദർ നായകനായി 'പേപ്പട്ടി' :ശിവ ദാമോദർ, അക്ഷര നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'പേപ്പട്ടി'. അടുത്തിടെയാണ് സലീം ബാബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നത് (Shiva Damodhar starrer Peppatty). സംവിധായകൻ സലീം ബാബ തന്നെയാണ് സിനിമയുടെ കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവഹിക്കുന്നതും.

ALSO READ:ശിവ ദാമോദർ നായകനായി 'പേപ്പട്ടി'; ശ്രദ്ധ നേടി ടീസർ

സിൽവർ സ്‌കൈ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കുര്യാക്കോസ് കാക്കനാടാണ് സിനിമയുടെ നിർമാണം. സുധീർ കരമന, സുനിൽ സുഖദ, നേഹ സക്‌സേന, സ്‌ഫടികം ജോർജ്, ബാലാജി, ജയൻ ചേർത്തല എന്നിവർക്കൊപ്പം അന്തരിച്ച, പ്രശസ്‌ത സംവിധായകൻ സിദ്ദിഖും 'പേപ്പട്ടി'യിൽ പ്രധാന വേഷത്തിലുണ്ട്. സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ഡോ. രജിത് കുമാർ, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീർ നെടുംപള്ളി, എൻ എം ബാദുഷ, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീന കുറുപ്പ്, കാർത്തിക ലക്ഷ്‌മി,ബിന്ദു അനീഷ്, അശ്വതി കാക്കനാട്, വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ABOUT THE AUTHOR

...view details