കേരളം

kerala

ETV Bharat / entertainment

'ആരൊക്കെ പ്രകോപിപ്പിച്ചാലും, രഞ്ജിയേട്ടാ നിങ്ങൾ ഒന്നും മിണ്ടരുത്'; ആക്ഷേപഹാസ്യ പോസ്‌റ്റുമായി ഹരീഷ് പേരടി - സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ തനിക്ക് ചിരിച്ച് ചിരിച്ച് മതിയായെന്നും ഹരീഷ് പേരടി പറയുന്നു.

Hareesh Peradi reacts on state award controversary  Hareesh Peradi reacts  state award controversary on Ranjith  state award controversary  Ranjith  ആക്ഷേപഹാസ്യ പോസ്‌റ്റുമായി ഹരീഷ് പേരടി  ഹരീഷ് പേരടി  അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം  രഞ്ജിത്തിനെതിരെ അന്വേഷണം  രഞ്ജിത്ത്  വിനയന്‍  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ വിവാദം  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  Hareesh Peradi
'ആരൊക്കെ പ്രകോപിപ്പിച്ചാലും രഞ്ജിയേട്ടാ നിങ്ങൾ ഒന്നും മിണ്ടരുത്'; ആക്ഷേപഹാസ്യ പോസ്‌റ്റുമായി ഹരീഷ് പേരടി

By

Published : Aug 5, 2023, 1:53 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ (Ranjith) പരിഹാസ പോസ്‌റ്റുമായി നടന്‍ ഹരീഷ് പേരടി (Hareesh Peradi). ആക്ഷേപഹാസ്യ രൂപേണയുള്ള ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറാവാത്ത സംവിധായകന്‍ രഞ്ജിത്തിനെതിരെ ഹാസ്യരൂപേണ വിമര്‍ശിച്ച് കൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

'രഞ്ജിയേട്ടാ... ആരൊക്കെ പ്രകോപിപ്പിച്ചാലും.. നിങ്ങൾ ഒന്നും മിണ്ടരുത്... നമ്മൾ തബ്രാക്കൻമാർ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളു... ആ കൊലച്ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തി അമരും... നിങ്ങൾക്ക് എതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി...

നമുക്ക് വേണ്ടപ്പെട്ട അടിമകളെ കൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചത് പോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്കെതിരെ അന്വേഷണം നടത്തുന്നു... (അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി.. അതാണീ പ്രശ്‌നങ്ങൾക്ക് മുഴുവൻ കാരണം.. അതിനുള്ള പണി പിന്നെ) അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ... ഇതുവല്ലതും ഈ നാലാംകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ...

അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാംസ്‌കാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥി ആണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ... സജി ചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയേണ്ട... ഈഗോ വരും... അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ല എന്ന് പറഞ്ഞ് ലീവ് എടുത്താല്‍ മതി... വിപ്ലവാശംസകൾ' -ഇപ്രകാരമാണ് ഹരീഷ് പേരടി കുറിച്ചത്.

Also Read:'എന്‍റെ വാക്കുകൾക്ക് അടിവരയിട്ട് ജൂറി മെമ്പറുമായ നേമം പുഷ്‌പരാജ്'; ഫേസ്‌ബുക്ക് പോസ്റ്റുമായി വിനയൻ

പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്നാരോപിച്ച് തെളിവ് പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രഞ്ജിത്തിന്‍റെ ഇടപെടല്‍ സംബന്ധിച്ച് ജൂറി അംഗമായിരുന്ന ഗായിക ജെന്‍സി ഗ്രിഗറി ഒരു മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് വിനയന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സംഭാഷണത്തില്‍ ചില ചിത്രങ്ങള്‍ ചവര്‍ ആണെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നുവെന്നും അത്തരത്തിലുള്ള ഇടപെടലുകള്‍ വിഷമം ഉണ്ടാക്കിയെന്നും ജെന്‍സി ഗ്രിഗറി പറഞ്ഞു.

'ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്‌റ്റേറ്റ് അവാർഡ് ജൂറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളത് ആണല്ലോ ഇപ്പോഴത്തെ വലിയ ചർച്ച. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്‌കാരിക മന്ത്രി ഇന്ന് സംശയലേശമന്യേ മാധ്യമങ്ങളോട് പറയുകയും ചെയ്‌തു. ഇവിടെ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത് മറ്റൊരു ജൂറി മെമ്പര്‍ ആയിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്‌ദ രേഖയാണ്.

ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്. ഇതൊന്ന് കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ, അവാര്‍ഡ് നിർണയത്തിൽ ഇടപെട്ടിട്ടുണ്ടോ, എന്ന് മനസിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടുകേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് അക്കാദമി ചെയർമാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്.

അതാണ് ഇവിടത്തെ പ്രശ്‌നവും. അല്ലാതെ അവാർഡ് ആർക്ക് കിട്ടിയെന്നോ? കിട്ടാത്തതിന്‍റെ പരാതിയോ ഒന്നുമായി ദയവു ചെയ്‌ത് ഈ വിഷയം മാറ്റരുത്. അധികാര ദുർവിനിയോഗം ആണ് ഈ ഇടപെടൽ. അതിനാണ് മറുപടി വേണ്ടത്' -ഇങ്ങനെയായിരുന്നു വിനയന്‍റെ ഫേസ് ബുക്ക് പോസ്‌റ്റ്.

Also Read:'രഞ്ജിത്ത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ, ഇടപെട്ടിട്ടുണ്ടോയെന്നെല്ലാം ഇതില്‍ നിന്ന് മനസ്സിലാകും' ; ശബ്‌ദരേഖ പുറത്തുവിട്ട് വിനയന്‍

ABOUT THE AUTHOR

...view details