Hareesh Peradi praises Mohanlal : മോഹന്‍ലാലിനെ പുകഴ്‌ത്തി നടന്‍ ഹരീഷ് പേരടി. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റിനിര്‍ത്താത്ത ആളാണ് മോഹന്‍ലാല്‍ എന്ന് ഹരീഷ് പേരടി. അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്‌മയമാകുന്നുവെന്നും നടന്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും നടന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്, അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്‌ട്രീയവുമാണെന്ന പൂർണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തു നിർത്തുമ്പോൾ ലാലേട്ടൻ യഥാർഥ വിസ്‌മയമാകുന്നു. അഭിനയത്തിൽ മാത്രമല്ല.മനുഷ്യത്വത്തിലും.തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും.ഓളവും തീരവും പോലെ'-ഹരീഷ് പേരടി കുറിച്ചു.
Hareesh Peradi resigned in AMMA : അടുത്തിടെയാണ് താര സംഘടനയായ അമ്മയില്‍ നിന്നും ഹരീഷ് പേരടി രാജിവച്ചത്. രാജിക്ക് പിന്നാലെ അമ്മയെ വിമര്‍ശിച്ച് നടന്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ മോഹന്‍ലാലിനൊപ്പം 'ഓളവും തീരവും' എന്ന സിനിമയില്‍ അഭിനയിച്ച് വരികയാണ് നടന്‍.
Also Read: 'കൈതിയിലെ സ്‌റ്റീഫന്‍രാജ് വിക്രത്തില്‍ കൊല്ലപ്പെടണമെങ്കിൽ..., കമല്‍സാറിന് ഉമ്മ, ലോകേഷിന് സല്യൂട്ട്'
Hareesh Peradi in Olavum Theeravum: എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓളവും തീരവും'. എംടി വാസുദേവന്‍ നായരുടെ രചനയില്‍ ഓളവും തീരവും എന്ന പേരില്‍ 1970ല്‍ പിഎന്‍ മേനോന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ മധു ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രത്തില്‍ മധുവിന്‍റെ ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ ആകും അവതരിപ്പിക്കുക. എംടി കഥകളുടെ നെറ്റ്‌ഫ്ലിക്‌സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുക.