കേരളം

kerala

ETV Bharat / entertainment

Hareesh Peradi Against Suresh Gopi: 'മകളെ പോലെയാണ് കാണുന്നതെങ്കില്‍ ക്ഷമ ചോദിക്കുന്നത് രാഷ്‌ട്രീയമായി ശരിയാണ്'; സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി - മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

Suresh Gopi Misbehaves Woman Journalist: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ ഫേസ്‌ബുക്ക് പോസ്‌റ്റുമായി ഹരീഷ് പേരടി. വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു.

Hareesh Peradi against Suresh Gopi  Hareesh Peradi  Suresh Gopi  Suresh Gopi misbehaves woman journalist  സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി  ഹരീഷ് പേരടി  സുരേഷ് ഗോപി  ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്‌റ്റ്  മാപ്പ് പറഞ്ഞ് സുരേഷ് ഗോപി  സുരേഷ് ഗോപി മാപ്പ് പറഞ്ഞു
Hareesh Peradi Against Suresh Gopi

By ETV Bharat Kerala Team

Published : Oct 28, 2023, 11:26 AM IST

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത് (Suresh Gopi Misbehaves Woman Journalist). ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ (Hareesh Peradi) പ്രതികരണം (Hareesh Peradi against Suresh Gopi).

ഒരു തവണ തൊട്ടപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തക തന്‍റെ ഇഷ്‌ടക്കേട് പരസ്യമായി പ്രകടിപ്പിച്ചുവെന്നും മകളെ പോലെയാണ് കാണുന്നതെങ്കില്‍ മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്‌ട്രീയമായി ശരിയാണെന്നുമാണ് ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചത് (Hareesh Peradi Facebook post).

Also Read:Suresh Gopi Misbehaving With Woman Journalist: മോശം പെരുമാറ്റം; സുരേഷ്‌ ഗോപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മാധ്യമ പ്രവര്‍ത്തക

'സുരേഷ് ഗോപി ചേട്ടാ... അറിയാതെ ആണെങ്കിൽ.. ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്‌ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു... വീണ്ടും അറിഞ്ഞു കൊണ്ട് തൊട്ടത് താങ്കളെ പോലെ ഒരാൾക്ക് ചേർന്നതായില്ല... അപ്പോഴും ആ പെൺകുട്ടി കൈ തട്ടിമാറ്റി... മകളെ പോലെ ആണെങ്കിൽ... മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്... ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ...' -ഹരീഷ് പേരടി കുറിച്ചു.

അതേസമയം വിഷയത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപിയും (Suresh Gopi) രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപി മാപ്പു പറഞ്ഞത് (Suresh Gopi apologized). മാധ്യമപ്രവര്‍ത്തകയോട് താന്‍ വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നു എന്നുമാണ് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത് (Suresh Gopi apoligized to Woman Journalist).

Also Read:Suresh Gopi Apologized: 'ക്ഷമ ചോദിക്കുന്നു, ആ കുട്ടിയോട് പെരുമാറിയത് വാത്സല്യത്തോടെ'; മാധ്യമപ്രവര്‍ത്തകയോട് മാപ്പു പറഞ്ഞ് സുരേഷ് ഗോപി

സുരേഷ് ഗോപി കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ്‌ ഗോപി കൈ വയ്‌ക്കുകയായിരുന്നു. ആദ്യ തവണ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും താരം വീണ്ടും ഇത് ആവര്‍ത്തിച്ചു (Suresh Gopi Woman Journalist issue).

ഇതോടെ മാധ്യമപ്രവര്‍ത്തക നടന്‍റെ കൈ എടുത്ത് മാറ്റുകയായിരുന്നു. താന്‍ നേരിട്ട മോശം അനുഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിക്കുകയുണ്ടായി (Woman Journalist against Suresh Gopi). നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മാധ്യമ സ്ഥാപനം പൂര്‍ണ പിന്തുണ നല്‍കുമെന്ന് മാനേജ്മെന്‍റും അറിയിച്ചിരുന്നു (Support Woman Journalist).

Also Read:Case Against Suresh Gopi: സഹകരണ കൊള്ളയ്‌ക്കെതിരെ പദയാത്ര, നടൻ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

ABOUT THE AUTHOR

...view details