Hareesh Peradi against AMMA: താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അമ്മയ്‌ക്കെതിരെ ഹരീഷ് പേരടി രംഗത്തെത്തിയത്. രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയില്‍ അംഗത്വമുണ്ടാകുമെന്ന് നടന്‍ പരിഹസിച്ചു.ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
Hareesh Peradi against Shammy Thilakan: 'രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയില്‍ മെമ്പർഷിപ്പുണ്ടാകും... പക്ഷേ മീറ്റിങ് മൊബൈലിൽ ചിത്രീകരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കുമുന്നിൽ ഹാജരായേ പറ്റൂ... കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ടുപോവാൻ പറ്റില്ല.. അമ്മ ഡാ...സംഘടന...ഡാ.. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല.. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക..' - ഹരീഷ് പേരടി കുറിച്ചു.
Also Read: വിജയ് ബാബു ജോർജിയയിലേക്ക് കടന്നു: റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും