കേരളം

kerala

ETV Bharat / entertainment

Hareesh Peradi Against Alencier 'മഹാനടനെ, നിനക്ക് മാനസികരോഗം മൂർച്‌ഛിച്ചതിന്‍റെ ലക്ഷണമാണ്'; അലൻസിയറുടെ അവാര്‍ഡ് പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി

Alencier Controversial speech : ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നുമായിരുന്നു അലന്‍സിയറുടെ വിവാദ പ്രസ്‌താവന..

അലൻസിയറുടെ അവാര്‍ഡ് പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി  ഹരീഷ് പേരടി  Hareesh Peradi reacts on Alencier s hate speech  Hareesh Peradi reacts  Hareesh Peradi  Alencier  Hareesh Peradi Against Alencier  Kerala State awards  Alencier Controversial speech  അലന്‍സിയര്‍
Hareesh Peradi Against Alencier

By ETV Bharat Kerala Team

Published : Sep 15, 2023, 10:49 AM IST

Updated : Sep 15, 2023, 10:59 AM IST

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ഹരീഷ് പേരടി (Hareesh Peradi against Alencier for his misogynistic remarks). സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.

Hareesh Peradi reacts on Alencier s misogynistic remarks: 'ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു... പക്ഷേ പറഞ്ഞത് കമ്മ്യൂണിസ്‌റ്റ് പാവാട അലൻസിയര്‍ ആയി പോയി... എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്... അലൻസിയറെ.. മഹാ നടനെ.. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്‍റെ മാനസികരോഗം മൂർച്ചിച്ചതിന്‍റെ ലക്ഷണമാണ്...

അതിന് ചികിത്സിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവില്‍ ഉണ്ട്... അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കി ഇരിക്കുക എന്നതാണ്...

രാഷ്‌ടീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആൺകരുത്ത് ഇതല്ല... അത് സമരങ്ങളുടെയും പോരട്ടങ്ങളുടേതുമാണ്... ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.' -ഹരീഷ് പേരടി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി അലന്‍സിയര്‍ രംഗത്തെത്തിയത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നുമായിരുന്നു അലന്‍സിയറുടെ വാക്കുകള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സ്പെഷ്യൽ ജൂറി അവാർഡിന് സ്വർണം പൂശിയ പുരസ്‌കാരം തരണമെന്നും 25,000 രൂപ മാത്രം നൽകി അപമാനിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറിയുടെ പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പറഞ്ഞു.

അതേസമയം, ചടങ്ങില്‍ സിനിമയെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. കേരളത്തിന്‍റേതെന്ന് പറഞ്ഞ് സംസ്ഥാനത്തിന്‍റേത് അല്ലാത്ത സിനിമ നിർമിക്കുന്നുവെന്ന് 'ദി കേരള' സ്‌റ്റോറിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു.

'സിനിമ എന്ന ജനകീയ മാധ്യമം ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ദുർമന്ത്രവാദം ഉൾപ്പടെ വാഴ്ത്തപ്പെടുന്ന സിനിമകൾ ഉണ്ടാകുന്നുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ അന്ധകാരം പരത്തുകയാണോ എന്ന് സംശയിക്കണം. നാടിനെയും കാലത്തിനെയും മുൻപോട്ട് നയിക്കുന്ന മാധ്യമമാണ് സിനിമ. മത സ്‌പർദ്ധയുണ്ടാക്കാനും സമുദായിക ചേരിത്തിരിവ് ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്.' -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read:Alencier Ley Lopez's Controversial Statement :'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, സ്വർണംപൂശിയത് തരണം '; വിവാദപരാമര്‍ശവുമായി അലന്‍സിയര്‍

Last Updated : Sep 15, 2023, 10:59 AM IST

ABOUT THE AUTHOR

...view details