കേരളം

kerala

ETV Bharat / entertainment

'കൈതിയിലെ സ്‌റ്റീഫന്‍രാജ്‌ വിക്രത്തില്‍ കൊല്ലപ്പെടണമെങ്കിൽ..., കമല്‍സാറിന് ഉമ്മ, ലോകേഷിന് സല്യൂട്ട്‌' - കൈതിയിലെ സ്‌റ്റീഫന്‍രാജ്‌ വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ

Hareesh Peradi facebook post about Vikram: 'വിക്ര'ത്തില്‍ ചെറിയൊരു വേഷത്തില്‍ നടന്‍ ഹരീഷ്‌ പേരടിയും വേഷമിട്ടിരുന്നു. സിനിമയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ഹരീഷ്‌ പേരടി പറയുന്നത്‌

Hareesh Peradi about Vikram movie  കൈതിയിലെ സ്‌റ്റീഫന്‍രാജ്‌ വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ  Hareesh Peradi facebook post about Vikram
'കൈതിയിലെ സ്‌റ്റീഫന്‍രാജ്‌ വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ... കമല്‍സാറിന് ഉമ്മ, ലോകേഷിന് സല്യൂട്ട്‌'

By

Published : Jun 9, 2022, 2:28 PM IST

Hareesh Peradi about Vikram movie: കമല്‍ ഹാസന്‍, ഫഹദ്‌ ഫാസില്‍, വിജയ്‌ സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ്‌ കനകരാജ്‌ ഒരുക്കിയ സൂപ്പര്‍ഹിറ്റ്‌ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വിക്ര'ത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. സിനിമയില്‍ ചെറിയൊരു കഥാപാത്രമായി നടന്‍ ഹരീഷ്‌ പേരടിയും വേഷമിട്ടിരുന്നു. ചിത്രത്തില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ഹരീഷ്‌ പേരടി പറയുന്നത്‌.

ഫേസ്‌ബുക്കിലൂടെയാണ് ഹരീഷ്‌ പേരടിയുടെ വെളിപ്പെടുത്തല്‍. 'കൈതി'യിലെ സ്‌റ്റീഫന്‍ രാജ്‌ 'വിക്ര'ത്തില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ്‌ മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്നാണ് ഹരീഷ്‌ ഫേസ്‌ബുക്കില്‍ കുറിച്ചത്‌. 'വിക്ര'ത്തില്‍ എന്തുകൊണ്ട് ചെറിയ വേഷത്തില്‍ അഭിനയിച്ചുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി എഴുതിയ കുറിപ്പിലാണ് ഹരീഷ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

Also Read: വിക്രം സിനിമയിലെ സൂര്യയുടെ പ്രതിഫലം?, മൂന്നാം ഭാഗത്തില്‍ വില്ലന്‍ റോളില്‍ താരം

Hareesh Peradi facebook post about Vikram: 'എന്നെ സ്‌നേഹിക്കുന്ന പല സിനിമ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയിൽ പ്രാധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയ നിങ്ങൾ എന്തിനാണ് 'വിക്ര'മിൽ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്‌തത്‌ എന്ന്. വിക്രം കാണുന്നതിന്‌ മുമ്പ് വീണ്ടും 'കൈതി' കാണാൻ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല... 'കൈതി'യിലെ സ്‌റ്റീഫന്‍രാജ്‌ 'വിക്ര'ത്തില്‍ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം.

ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം... പിന്നെ "മദനോത്സവം" ഞാൻ കാണുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.. കമലഹാസൻ എന്ന ആ ഇതിഹാസത്തിന്‍റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്‍റെ ഒടുങ്ങാത്ത ആഗ്രഹവും. കോയമ്പത്തൂരിൽവച്ച് ഇന്നാണ് സിനിമ കണ്ടത്. സീറ്റ്‌ എഡ്‌ജ്‌ എക്‌സ്‌പീരിയന്‍സ്‌. എനിക്ക് അത്ര പരിചയമില്ലാത്ത എന്‍റെ ശരീരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം. കമൽസാർ.. ഉമ്മ.. ലോകേഷ് സല്യൂട്ട്.' -ഹരീഷ്‌ പേരടി കുറിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details