തിരുവനന്തപുരം:പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഹനുമാൻ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമിക്കാനുള്ള ശ്രമമാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ചയാണ് ടീസർ നമുക്ക് സമ്മാനിക്കുന്നത്.
പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം 'ഹനുമാൻ' ടീസർ പുറത്ത് - രാജ് ദീപക് ഷെട്ടി
ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ചയാണ് ടീസർ സമ്മാനിക്കുന്നത്. പ്രധാന വേഷത്തിൽ എത്തുന്നത് തേജ സജ്ജയാണ്.
തേജ സജ്ജയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അമൃത അയ്യർ, വരലക്ഷ്‌മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു, സത്യ എന്നിവരും ചിത്രത്തിലുണ്ട്. പ്രൈം ഷോ എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്. പിആർഒ ശബരി.
സയൻസ്-ഫിക്ഷൻ, ഡിറ്റക്‌ടീവ്, സോംബി അപ്പോക്കലിപ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രങ്ങൾ ഒരുക്കി പ്രശാന്ത് വർമ്മ നേരത്തെ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്‍തമായ ഒന്നാണ് ഹനുമാൻ.