Hansika Motwani wedding: തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്‌വാനി വിവാഹിതയായി. ഡിസംബര്‍ നാലിന് ജയ്‌പൂരില്‍ വച്ചായിരുന്നു ഹന്‍സികയും സുഹൈല്‍ കതൂരിയയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
ഹന്‍സിക-സുഹൈല്‍ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 14-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ജയ്‌പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചായിരുന്നു വിവാഹാഘോഷം. 450 വര്‍ഷം പഴക്കമുള്ളതാണ് ജയ്‌പൂരിലെ ഈ മുണ്ടോട്ട കോട്ട.
റോയല്‍ ലുക്കിലാണ് വിവാഹ വേദിയില്‍ ഹന്‍സിക പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് നിറമുള്ള ലഹങ്കയില്‍ മനോഹരമായ ഗോണ്‍ഡണ്‍ ഡിസൈനോടു കൂടിയതായിരുന്നു ഹന്‍സികയുടെ വിവാഹ വേഷം. ഗോള്‍ഡണ്‍ നിറമുള്ള ഷെര്‍വാണി ആയിരുന്നു സുഹൈല്‍ ധരിച്ചിരുന്നത്.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡിസംബര്‍ ഒന്നിന് വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മെഹന്ദിയുടെയും സംഗീത വിരുന്നിന്‍റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. മെഹന്ദി ചടങ്ങ് ഡിസംബര്‍ മൂന്നിനും ഹല്‍ദി ചടങ്ങ് ഡിസംബര്‍ നാലിന് പുലര്‍ച്ചയുമായിരുന്നു. ബ്രൈഡല്‍ ഷവര്‍, സൂഫി എന്നീ ചടങ്ങുകളും അരങ്ങേറിയിരുന്നു.
പാരിസിലെ ഈഫല്‍ ഗോപുരത്തിന് മുമ്പില്‍ വച്ചായിരുന്നു സുഹൈല്‍ ഹന്‍സികയെ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ ഹന്‍സിക ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് വര്‍ഷമായുള്ള അടുപ്പമാണ് ഹന്‍സികയും സുഹൈലും തമ്മില്‍. രണ്ട് വര്‍ഷമായി ഇരുവരും ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തിവരികയാണ്. ഈ പരിചയമാണ് ഇരുവരെയും വിവാഹത്തിലെത്തിച്ചത്.
Also Read:സൂഫി രാത്രിയില്‍ പ്രതിശ്രുത വരനൊപ്പം ആനന്ദ നൃത്തത്തില്‍ ആറാടി ഹന്‍സിക